വ്യായാമത്തിന് ശേഷം എന്തു കഴിക്കാം? മസിലുകളുടെ പ്രോട്ടീൻ ആഗിരണം കൂട്ടാനും ശരീരഭാരം നിയന്ത്രിക്കാനും ഇത് കഴിക്കു
വ്യായാമം ചെയിതു കഴിഞ്ഞതിനു ശേഷം എന്ത് കഴിക്കാമെന്ന് ചിന്തിക്കുന്നവർ ഏറെയാണ്. പൊതുവെ ഈ സംശയം ഉള്ളവർക്കുള്ള ഉത്തരം ഇതാ. പോഷകസമ്പന്നമായ ഏത്തപ്പഴം കഴിക്കുന്നതാണ് ഏറ്റവും ഉത്തമമായി പറയുന്നത്. വേഗത്തിൽ ദഹിക്കുന്ന കാർബോഹൈഡ്രേറ്റ്സ്, പ്രോട്ടീൻ എന്നിവയുള്ള നേന്ത്രപ്പഴം മസിലുകളുടെ പ്രോട്ടീൻ ആഗിരണം കൂട്ടാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
അതേസമയം തന്നെ നാച്ചുറൽ ഷുഗർ, സുക്രോസ്, ഫ്രാക്ടോസ് എന്നിവയാൽ സമ്പന്നമായ ഏത്തപ്പഴത്തിൽ വിറ്റാമിൻ എ, സി, ഡി, പോട്ടാസ്യം, ഫൈബർ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ആയതിനാൽ ശരീരത്തിനാവശ്യമായ പത്തിൽ ഒന്ന് ഫൈബർ ഇതിൽ നിന്നും ലഭിക്കുന്നതിനാൽ ദഹനപ്രക്രിയയും സുഗമമാകുന്നതാണ്.
ഇതുകൂടാതെ, പലപ്പോഴും അമിതവ്യായാമം മൂലമുണ്ടാകുന്ന ക്ഷീണം ഒഴിവാക്കാൻ ഏത്തപ്പഴം സഹായിക്കും. ഇതിൽ ഉൾപ്പെട്ടിട്ടുള്ള ഡോപാമിൻ, പോളിഫെനോൾസ് എന്നിവയിലൂടെയാണ് ഇത് സഹായിക്കുന്നത്. സ്‌മൂത്തിയായോ പുഴുങ്ങിയോ യോഗർട്ട് ചേർത്തോ ഏത്തപ്പഴം പോസ്റ്റ് വർക്കൗട്ട് ആഹാരമായി കഴിക്കുന്നതാണ് ആരോഗ്യത്തിനും നല്ലതാണ്.
https://www.facebook.com/Malayalivartha