ഹെയർ കളറിംഗ് ചെയ്യുന്നതിന് മുൻപും ശേഷം ഇക്കാര്യങ്ങൾ ഉറപ്പായും ചെയ്യണം: ഇല്ലെങ്കിൽ മുടിക്ക് പണികിട്ടും
ഇന്ന് മിക്ക ആൺകുട്ടികളും, പെൺകുട്ടികളും ഹെയർ കളറിംഗ് ചെയ്യുന്നവരാണ്. എന്നാൽ ചെയ്യുന്നതിന് മുൻമ്പുള്ളതോ ശേഷമുള്ളതോ ആയ കാര്യങ്ങൾ ഇവർ ചിന്തിക്കാറില്ല. എങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിയാം. ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഹെയർ കളറിംഗ് പ്രക്രിയ മുടിക്ക് എത്ര ദോഷം ചെയ്യുന്നുണ്ട് എന്നത് ചിന്തിക്കേണ്ട കാര്യമാണ്.
ഹെയർ കളറിംഗ് ചെയ്യുന്നതിൽ ചേർക്കുന്ന അമോണിയം, ഹൈഡ്രജൻ പെറോക്‌സൈഡ് തുടങ്ങിയ കെമിക്കലുകൾ മുടിയുടെ തിളക്കവും ഭംഗിയും കെടുത്തുന്നതിനോടൊപ്പം അലർജിക്കും മുടികൊഴിച്ചിലിനും വരെ കാരണമായി മാറാറുണ്ട്.
അതിനാൽ തന്നെ തിരഞ്ഞെടുക്കുന്ന ഉൽപ്പന്നം കൈയിലോ ചെവിക്ക് പുറകിലോ പുരട്ടി അലർജിയൊന്നുമില്ലെന്ന് ഉറപ്പ് വരുത്തുകയാണ് ചെയ്യേണ്ട കാര്യം. മാത്രമല്ല തിരഞ്ഞെടുത്ത നിറം ഏതാനും മുടിയിഴകളിൽ പുരട്ടി നിങ്ങളുടെ മുടിക്ക് ചേരുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതും നിർബന്ധമാണ്.
അതേസമയം ഹെയർ കളറിംഗ് ചെയ്ത് കഴിഞ്ഞാൽ തലമുടിയിൽ ഇടക്കിടെ എണ്ണതേച്ച് മസാജ് ചെയ്ത് കുളിക്കുന്നവർ വിരളമാണ്. പക്ഷേ ഹോട്ട് ഓയിൽ ട്രീറ്റ്‌മെന്റ് ചെയ്യുന്നത് ഒന്ന് രണ്ടാഴ്‌ചത്തേക്ക് ഒഴിവാക്കണം. മുടിയുടെ സ്വഭാവത്തിനനുസരിച്ച് ഒലീവ് ഓയിൽ, വെളിച്ചെണ്ണ, അർഗൻ ഓയിൽ, ബദാം ഓയിൽ എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്.
https://www.facebook.com/Malayalivartha