പേവിഷബാധ നിസ്സാരമാക്കല്ലേ: ലക്ഷണം, കാരണം, പ്രതിരോധം ഇങ്ങനെ...
രോഗം ബാധിച്ച വ്യക്തിയുടെ ഉമിനീരില്‍ കൂടിയാണ് മറ്റൊരാളിലേക്ക് രോഗം പകരുന്നത്. ഇത് വഴിയാണ് വൈറസ് സഞ്ചരിക്കുന്നത്. ചിലരില്‍ മാസങ്ങളോളം രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമാവാതെ നില്‍ക്കാം. എന്നാല്‍ ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത് അണുബാധ എത്രത്തോളം പെട്ടെന്ന് കേന്ദ്രനാഡീവ്യൂഹത്തില്‍ എത്തുന്നുവോ അത്രയും പെട്ടെന്ന് തന്നെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് സമയം എടുക്കുന്നു. പേവിഷബാധയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഈ അറിയാം
വൈറസിന്റെ ഉത്ഭവം
വൈറസിന്റെ ഉത്ഭവം എന്ന് പറയുന്നത് ആര്‍ എന്‍ എ വൈറസാണ് ഇതിന്റെ കാരണം എന്ന് നാം മുന്‍പ് വായിച്ചല്ലോ. ഇത് തന്നെ നാല് തരത്തിലാണ് ഉള്ളത്. റാബിസ് വൈറസ്, ലോഗോസ് ബാറ്റ് വൈറസ്, മൊക്കോള വൈറസ്, ഡ്യുവല്‍ ഹേജ് വൈറസ് എന്നിവയാണ് അവ. ഇവയില്‍ പ്രധാനിയാണ് റാബിസ് വൈറസ്. റാബിസ് മരണങ്ങളില്‍ നല്ലൊരു വിഭാഗവും കൃത്യമായ വാക്‌സിനേഷനിലൂടെ തടയുന്നതിന് സാധിക്കുന്നുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ പലരും വാക്‌സിന്‍ ഡോസ് മുഴുവനാക്കാതെ പകുതിയില്‍ നിര്‍ത്തുന്നു. ഇത് അത്യന്തം അപകടകരവുമാണ്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന കോഴ്‌സ് പൂര്‍ത്തിയാക്കുക എന്നതാണ് ഇതിന്റെ ശ്രദ്ധിക്കേണ്ട കാര്യം.
രോഗ ലക്ഷണങ്ങള്‍
രോഗ ലക്ഷണങ്ങള്‍ പലപ്പോഴും പെട്ടെന്ന് പ്രകടമാവണം എന്നില്ല. ചിലരില്‍ വൈറസ് മാസങ്ങളോളം അടങ്ങിയിരിക്കാം. സാധാരണ പനി പോലെയാണ് രോഗത്തിന്റെ തുടക്കം. ശരീരത്തിന് അസാധാരണമായ ചൂട് ആണ് ഇതിന്റെ ആദ്യ ലക്ഷണം. ഇതോടൊപ്പം അമിതമായ ക്ഷീണവും, ഛര്‍ദ്ദിയും, ഓക്കാനവുമാണ് ആദ്യ ലക്ഷണങ്ങളില്‍ വരുന്നത്. ഇത് കൂടാതെ കടിയേറ്റ ഭാഗത്ത്, തരിപ്പ്, വേദന, ചൊറിച്ചില്‍ എന്നിവയാണ് പിന്നീടുണ്ടാവുന്ന ലക്ഷണങ്ങള്‍. റാബീസ് ബാധിച്ച നല്ലൊരു ശതമാനം ആളുകളിലും ഇതേ ലക്ഷണങ്ങള്‍ എല്ലാം തന്നെ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇവരില്‍ മസ്തിഷ്‌കജ്വരം ഉണ്ടാവുന്നു. ഇത് പലപ്പോഴും രണ്ട് തരത്തിലാണ് സംഭവിക്കുന്നത്.
എന്‍സിഫലൈറ്റിസ് റാബിസ്
നല്ലൊരു ശതമാനം ആളുകളേയും ബാധിക്കുന്നതാണ് എന്‍സിഫലൈറ്റിസ് റാബിസ് എന്ന അവസ്ഥ. ഇത് വളരെ ഭയാനകമായ ഒരു അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇതില്‍ പനിയും അതോടൊപ്പം തന്നെ വിഭ്രാന്തിയും അപസ്മാരം പോലുള്ള പ്രശ്‌നങ്ങള്‍ വരെ കാണിച്ചെന്ന് വരാം. പലപ്പോഴും കേന്ദ്രനാഡീവ്യൂഹത്തില്‍ ഏല്‍ക്കുന്ന തകരാറാണ് ഇതിന്റെ പ്രധാന കാരണം. ഇതിന്റെ ഫലമായി രോഗിയില്‍ അമിതമായി ഉമിനീര്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നു. പലപ്പോഴും ഉമിനീര്‍ താഴേക്ക് ഇറക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാവുന്നു. അതാണ് പുറത്തേക്ക് ഉമിനീര്‍ ഒലിച്ചിറങ്ങുന്നതിനുള്ള പ്രധാന കാരണം. ഇത്തരം കാര്യങ്ങള്‍ അപകടകരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. റാബിസ് ലക്ഷണങ്ങള്‍ പുറത്ത് വന്ന് കഴിഞ്ഞാല്‍ പിന്നെ ഒരു ചികിത്സക്കും രോഗിയെ രക്ഷിക്കാന്‍ സാധിക്കില്ല എന്നതാണ് സത്യം.
എന്‍സിഫലൈറ്റിസ് റാബിസ്
ബ്രെയിന്‍ സ്‌റ്റെമിനെ രോഗാവസ്ഥ ബാധിച്ചാല്‍ അത് വെള്ളമിറക്കുന്നതില്‍ രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് കൂടാതെ കഴുത്തിലെ പേശികള്‍ വലിഞ്ഞ് മുറുകുകയും ചെയ്യുന്നു. പലപ്പോഴും മുഖം ഒരു വശത്തേക്ക് കോടിയതുപോലെ തോന്നുന്നതും ഇത് കാരണമാണ്. രോഗം ഓരോ ദിവസവും വര്‍ദ്ധിക്കുന്നതോടെ രോഗി അബോധാവസ്ഥയിലേക്ക് എത്തുന്നു. പിന്നീട് കോമ സ്‌റ്റേജിലേക്ക് എത്തി മരണം സംഭവിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇത് കൂടാതെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനവും സാധാരണ ഗതിയില്‍ നില്‍ക്കുന്നു.
പാരാലിറ്റിക് റാബിസ്
അടുത്തതാണ് പാരാലിറ്റിക് റാബിസ് എന്ന അവസ്ഥ. പേവിഷബാധയേറ്റ വെറും 20 ശതമാനം പേരില്‍ മാത്രമാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാവുന്നത്. ഇതില്‍ തളര്‍ച്ചയാണ് രോഗി കാണിക്കുന്ന ആദ്യ ലക്ഷണം. കൈകാലുകളാണ് ആദ്യം തളരുന്നത്. പിന്നീട് ഈ തളര്‍ച്ച ശരീരത്തെ മൊത്തത്തില്‍ ബാധിക്കുന്നു. ഇത് പിന്നീട് രോഗിയുടെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. അത് കൂടാതെ മരണം വരെ സംഭവിക്കുകയും ചെയ്യുന്നു. എന്നാല്‍ പാരാലിറ്റിക് റാബിസ് ബാധിക്കുന്നവരില്‍ വെള്ളത്തിനോടും കാറ്റിനോടും ഉള്ള ഭയം ഉണ്ടാവണം എന്നില്ല. അത് പലപ്പോഴും രോഗം തിരിച്ചറിയുന്നതിന് തടസ്സം സൃഷ്ടിക്കുന്നു.
രോഗാവസ്ഥകള്‍ ഉണ്ടാവുന്നത് എങ്ങനെ
എങ്ങനെ ഒരാളെ റാബിസ് ബാധിക്കുന്നു എന്ന് നമുക്ക് നോക്കാം. സാധാരണ ഗതിയില്‍ റാബിസ് ബാധയുള്ള പട്ടി കടിക്കുകയോ അല്ലെങ്കില്‍ നക്കുകയോ മാന്തുകയോ ചെയ്യുന്നത് വഴിയാണ് രോഗം ബാധിക്കുന്നത്. പട്ട് മാത്രമല്ല പൂച്ചയും ശ്രദ്ധിക്കേണ്ടതാണ്. ഇത് രണ്ടുമാണ് പ്രധാനമായും നാം വളര്‍ത്തുന്നതും. തെരുവിലുള്ള പട്ടിയോ പൂച്ചയോ ആണെങ്കിലും വീട്ടില്‍ വളര്‍ത്തുന്നതാണെങ്കിലും കടിയേറ്റാര്‍ വാക്‌സിന്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം എടുക്കാന്‍ ശ്രദ്ധിക്കണം. പട്ടി നക്കിയാലും നിങ്ങള്‍ വാക്‌സിന്‍ എടുക്കാന്‍ ശ്രദ്ധിക്കണം. കാരണം രോഗം ബാധിച്ച മൃഗം നക്കുന്നതിലൂടെ നിങ്ങളുടെ കൈയ്യിലോ കാലിലോ മുറിവുണ്ടെങ്കില്‍ അത് വഴി ചര്‍മ്മത്തിലേക്ക് വൈറസ് കടക്കുന്നതിനുള്ള സാധ്യതയുണ്ട്.
രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നത്
രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നത് എപ്പോഴാണെന്ന് നമുക്ക് നോക്കാം. നിങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ ഏതെങ്കിലും അവസ്ഥയില്‍ രോഗം ബാധിച്ചിട്ടുണ്ട് എന്നുണ്ടെങ്കില്‍ സാധാരണ അവസ്ഥയില്‍ 20- 90 ദിവസം വരെയാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുന്ന സമയം. എന്നാല്‍ അപൂര്‍വ്വം ചില കേസുകളില്‍ ഇത് ഒരു വര്‍ഷം വരെ സമയം എടുത്തേക്കാം. കടിയേറ്റ ഭാഗത്ത് നിന്ന് വൈറസ് ഒരു ദിവസം 25 സെന്റിമീറ്റര്‍ എന്ന തോതിലാണ് ശരീരത്തിലേക്ക് മറ്റ് ഭാഗത്തേക്ക് നീങ്ങുന്നത്. അതുകൊണ്ടാണ് പലപ്പോഴും കൈകാലുകളില്‍ ഏല്‍ക്കുന്ന കടിയേക്കാള്‍ പെട്ടെന്ന് മുഖത്ത് കടിയേറ്റ വ്യക്തിക്ക് രോഗം പ്രകടമാവുന്നത്. ഈ വൈറസ് തലച്ചോറിലെത്തുകയും അവിടെ പെറ്റ് പെരുകുകയും ചെയ്യുന്നു. ഇത് പിന്നീട് നാഡീഞരമ്ബുകളിലൂടെ സഞ്ചരിച്ച് നമ്മുടെ ചര്‍മ്മത്തിലും ഹൃദയം, ഉമിനീര്‍ ഗ്രന്ഥി എന്നീ ഭാഗങ്ങളിലേക്കും എത്തുന്നു.
വാക്‌സിന്‍ എടുക്കേണ്ടത്
ഒരിക്കലും നിസ്സാരമാക്കി വിടാന്‍ പാടില്ലാത്ത ഒന്നാണ് പേവിഷബാധ. നിങ്ങള്‍ക്കേറ്റത് ചെറിയ കടിയോ സ്‌ക്രാച്ചോ മാന്തോ എന്ത് തന്നെയായാലും പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുക തന്നെ വേണം. നിങ്ങളുടെ അടുത്തുള്ള ആശുപത്രിയില്‍ പോയി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കുത്തിവെപ്പ് എടുക്കുന്നതിനും ശ്രദ്ധിക്കണം. ഒരു കാരണവശാലും ആരൊക്കെ പറഞ്ഞാലും നിസ്സാരമാക്കി വിടുകയോ ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിക്കാതിരിക്കുകയോ ചെയ്യരുത്. ഇത് വളരെ അപകടം ജീവഹാനിയിലേക്ക് വരെ നിങ്ങളെ എത്തിക്കും എന്നുള്ളത് വീണ്ടും വീണ്ടും ഓര്‍മ്മിക്കുക.
https://www.facebook.com/Malayalivartha