മെഡിക്കല്‍ കോളേജ് അധ്യാപകരുടെ ദീര്‍ഘ നാളത്തെ ആവശ്യത്തിന് അംഗീകാരം
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ ദീര്‍ഘ നാളത്തെ ആവശ്യത്തിന് അംഗീകാരം ലഭിച്ചതായി തിരുവന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ (KUHS) പ്രാദേശിക മൂല്യനിര്‍ണയ ക്യാമ്പ് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിന് അനുവദിച്ചു. തിരുവനന്തപുരത്ത് ഇതാദ്യമായിട്ടാണ് മൂല്യനിര്‍ണയ ക്യാമ്പ് സര്‍വകലാശാല അനുവദിച്ചത്.
തൃശൂരിലെ സര്‍വകലാശാല ആസ്ഥാനത്തായിരുന്നു ഇതുവരെ മൂല്യനിര്‍ണയ ക്യാമ്പ് നടന്നിരുന്നത്. ഇതുമൂലം തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ അധ്യാപകര്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടായിരുന്നു. മൂല്യനിര്‍ണയ ക്യാമ്പ് നടക്കുന്ന ദിവസങ്ങളില്‍ അതത് മെഡിക്കല്‍ കോളേജില്‍ നിന്നും ദിവസങ്ങളോളം മാറിനില്‍ക്കുന്നതു മൂലം അവര്‍ പരിശോധിക്കുന്ന രോഗികള്‍ക്കും ബുദ്ധിമുട്ടായിരുന്നു.
തിരുവനന്തപുരത്തു കൂടി ഒരു മൂല്യ നിര്‍ണയ ക്യാമ്പ് അനുവദിച്ചതോടെ അധ്യാപകരുടെ ദീര്‍ഘനാളത്തെ ഒരാവശ്യം യാഥാര്‍ത്ഥ്യമായി. വളരെയേറെ സുരക്ഷാ സംവിധാനങ്ങളോടെ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പാള്‍ മുറിയോട് ചേര്‍ന്നാണ് ഈ മൂല്യനിര്‍ണയ സംവിധാനം വിജയകരമായി നടന്നു വരുന്നത്. 2015 സെപ്റ്റംബറില്‍ നടന്ന ഒന്നാം വര്‍ഷ എം.ബി.ബി.എസ് പരീക്ഷയുടെ മൂല്യനിര്‍ണയമാണ് ഇപ്പോള്‍ നടന്നുവരുന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 6 മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ ഈ കേന്ദ്രത്തിലെത്തിയാണ് മൂല്യനിര്‍ണയം നടത്തുന്നത്. കുഹാസിന്റെ ആകെയുള്ള വിദ്യാര്‍ത്ഥികളുടെ മൂന്നിലൊന്നുഭാഗം ഉത്തര കടലാസുകളും ഇവിടെയാണ് മൂല്യനിര്‍ണയം ചെയ്യുന്നത്. ക്യാമ്പ് നടക്കുന്ന ദിവസങ്ങളില്‍ മൂല്യനിര്‍ണയത്തിന്റെ നടത്തിപ്പിനായി കുഹാസില്‍ നിന്നും ഒരു ക്യാമ്പ് ഓഫീസറെ അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് മൂല്യനിര്‍ണയ ക്യാമ്പ് നടത്തുന്നതുമൂലം അധ്യാപകര്‍ക്ക് ദീര്‍ഘദൂരയാത്ര ഒഴിവാക്കാനും ആ സമയം കൂടി ഉത്തര കടലാസുകളുടെ മൂല്യനിര്‍ണയത്തിന് ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കുന്നു. ഇതുമൂലം പരീക്ഷാഫലം വളരെ വേഗത്തിലാക്കാനും സാധിക്കുന്നു
ഈ മൂല്യനിര്‍ണയ ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ഈ വര്‍ഷം നവംബറില്‍ നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha