രാവിലെ വെറും വയറ്റില്‍ ഈ ആഹാരങ്ങൾ കഴിക്കാറുണ്ടോ? വെറും വയറ്റില്‍ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ വയറ്റിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും
വെറുംവയറ്റിൽ കഴിക്കേണ്ട ഭക്ഷണത്തെ കുറിച്ച് ഇന്ന് പലർക്കും അറിയില്ല. അതുപോലെ തന്നെ വെറും വയറ്റിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങളുമാണ്. എന്നാൽ ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നതും. വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഇതൊക്കെയാണ്;
രാവിലെ ഒഴിഞ്ഞ വയറ്റില്‍ എരിവുള്ള വിഭവങ്ങള്‍ കഴിക്കുന്നത് നല്ലതല്ല. ഇത് വയറ്റില്‍ അസ്വസ്ഥതയുണ്ടാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് അസിഡിറ്റിയ്ക്കും മലബന്ധത്തിനും ഇടയാക്കും. കൂടാതെ ഇത് ദഹനക്കേടിന് കാരണമാകും.
രാവിലെ വെറും വയറ്റില്‍ പേരയ്ക്ക, ഓറഞ്ച് എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. ഇവയെല്ലാം സിട്രസ്, ഉയര്‍ന്ന ഫൈബര്‍ എന്നിവ അടങ്ങിയ പഴങ്ങളാണ്. കൂടാതെ ഇത്തരം പഴങ്ങളിൽ ഫ്രക്ടോസ്, ഫൈബര്‍ എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഉപാപചയ പ്രവര്‍ത്തനത്തെ രാവിലെ തുടക്കത്തില്‍ തന്നെ മന്ദഗതിയിലാക്കുന്നു.
നമ്മളിൽ പലരും രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ തന്നെ ഒരു കപ്പ് കാപ്പി കുടിക്കണം എന്ന് നിര്‍ബന്ധമുള്ളവരാണ്. ഇങ്ങനെ രാവിലെ കാപ്പി കുടിക്കുന്നത് ഉന്മേഷമേകുവാന്‍ സഹായിക്കുമെങ്കിലും, വെറും വയറ്റില്‍ കുടിക്കുമ്പോള്‍ വയറില്‍ ഹൈഡ്രോക്‌ളോറിക് ആസിഡ് രൂപപ്പെടുകയും, അത് പിന്നീടുള്ള ദഹനത്തെ ബാധിക്കുകയും ചെയ്യുന്നു. അതിനാല്‍ വെറും വയറ്റില്‍ കാപ്പി കുടിക്കാൻ പാടില്ല.
അതുപോലെ വേവിക്കാത്ത പച്ചക്കറികള്‍ ഒരു ദിവസത്തെ ആദ്യ ഭക്ഷണമാക്കരുത്. ഇത് ഗ്യാസ്ട്രബിള്‍, വയറുവേദന എന്നിവ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൂടാതെ സോഫ്റ്റ് ഡ്രിങ്കുകള്‍ ആരോഗ്യത്തിന് നല്ലതല്ല. ഈ പാനീയത്തില്‍ അടങ്ങിയ കാര്‍ബണേറ്റഡ് ആസിഡുകള്‍ ആമാശയത്തിലെ ആസിഡുകളുമായി ചേര്‍ന്നു വയറുവേദന, മനംപുരട്ടല്‍, ഗ്യാസ്ട്രബിള്‍ എന്നിവ ഉണ്ടാക്കാനുള്ള അവസരം ഉണ്ടാകുന്നു.
https://www.facebook.com/Malayalivartha