ആവശ്യത്തിന് ഉറക്കം ഇല്ലെങ്കിൽ ഭയക്കണം: നിങ്ങൾക്ക് കുടവയറുണ്ടാകുമെന്നു പഠനം
കുടവയർ ഉണ്ടാകാൻ നിരവധി കാരണങ്ങൾ ഉണ്ട്. എന്നാൽ ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിലും വയറിന്റെ ഭാഗത്ത് കൊഴുപ്പടിഞ്ഞ് കുടവയര്‍ ചാടുമെന്നാണ് പുതിയ പഠനം. സാധാരണ ഗതിയില്‍ ചര്‍മത്തിനു താഴെ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് ആവശ്യത്തിന് ഉറക്കം ലഭിക്കാത്തവരില്‍ അവയവങ്ങള്‍ക്ക് ചുറ്റുമായി അടിഞ്ഞ് സങ്കീര്‍ണതകളുണ്ടാക്കുമെന്ന് മയോ ക്ലിനിക്കല്‍ നടന്ന പഠനം വെളിപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ട് ജേണല്‍ ഓഫ് ദ അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അതിൽ തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ഓര്‍മ്മശക്തിക്കുമെല്ലാം ആവശ്യത്തിന് ഉറക്കം അത്യാവശ്യമാണെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിരുന്നു.
മാത്രമല്ല ഇതിന്റെ ഭാഗമായി ആരോഗ്യവാന്മാരും അമിതവണ്ണം ഇല്ലാത്തവരുമായ 12 പേരിലൂടെ പഠനം നടത്തി. എന്നാൽ ഇതിൽ ഉറക്കം ആവശ്യത്തിന് ലഭിക്കാത്തവരില്‍ വയറില്‍ കൊഴുപ്പടിയുന്ന ഭാഗത്തിന്റെ വിസ്തീര്‍ണം 9 ശതമാനമായി വർദ്ധിക്കുകയൂം, ഇവരുടെ വയറിന്റെ ഭാഗത്ത് അടിഞ്ഞ കൊഴുപ്പിന്റെ തോത് 11 ശതമാനമായി കൂടുകയും ചെയ്‌തു. സിടി സ്‌കാനിലൂടെയാണ് വയറിന്റെ ഭാഗത്ത് കൊഴുപ്പടിയുന്നത് കണ്ടെത്തിയതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. അതുപോലെ അമേരിക്കയിലെ മുതിര്‍ന്നവരില്‍ മൂന്നിലൊന്നിന് നിത്യവും ശരിയായ ഉറക്കം ലഭിക്കുന്നില്ലെന്ന് പഠനങ്ങള്‍ പറയുന്നു.
https://www.facebook.com/Malayalivartha