നിങ്ങള്‍ക്കുണ്ടോ ദിവസേന നാവ് വടിക്കുന്ന ശീലം? എങ്കില്‍ ഇത് കൂടെ ഒന്ന് അറിയൂ,....
പല്ലുതേക്കാൻ പൊതുവെ മടിയുള്ളവർ ഒരുനേരം കഷ്ടപ്പെട്ട് പല്ലുതേക്കാറുണ്ട്. ചിലർ രണ്ടുനേരവും. അതുപോലെ മൗത്ത് വാഷ് ഉപയോഗിക്കും. എങ്കിലും ചിലർ വിട്ടുപോകുന്നൊരു കാര്യമെന്ന് പറയുന്നത് നാവ് വടിക്കുന്നതാണ്. പല്ലുമാത്രം തേച്ചാല്‍ അല്ലെങ്കില്‍ ടൂത്ത് ഫ്‌ലോസ് മാത്രം ചെയ്താല്‍ നമ്മളുടെ ഓറല്‍ ക്ലീനിംഗ് നന്നായി ചെയ്യുന്നുണ്ട് എന്ന് പറയുവാന്‍ സാധിക്കില്ല.
ഓറല്‍ ക്ലീനിംഗ് അല്ലെങ്കില്‍ ഓറല്‍ ഹൈജീന്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്നാൽ നമ്മളുടെ വായ നല്ലപോലെ ക്ലീന്‍ ആക്കി അണുവിമുക്തമാക്കി പല്ലുകള്‍ക്കൊന്നും കേടു സംഭവിക്കാതെ സംരക്ഷിക്കുന്നതാണ്. പല്ലുകള്‍ ക്ലീനാക്കുക മാത്രമല്ലാതെ ഇടയ്ക്കിടയ്ക്ക് ഒരു ഡോക്ടറെ കണ്ട് പല്ലുകളുടെ ആരോഗ്യം ഉറപ്പ് വരുത്തേണ്ടതും അനിവാര്യമായ കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ ഒരാള്‍ ചെയ്യുന്നുണ്ടെങ്കില്‍ ആയാള്‍ക്ക് ഓറല്‍ ഹൈജീന്‍ ഉണ്ട് എന്ന് പറയാം.
അതേസമയം തന്നെ ഓറല്‍ ഹൈജീന്‍ നിലനിര്‍ത്തുവാന്‍ പ്രധാനമായും ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്നാണ് രണ്ട് നേരം പല്ല് തേയ്ക്കുക എന്നത്. അതുപോലെ നാവ് വടിക്കേണ്ടതും ഓറല്‍ ഹൈജീന്‍ന്റെ ഭാഗമാണ്. പല പഠനങ്ങളും പ്രകാരം രണ്ട് നേരം നാവ് വടിക്കുന്നവരില്‍ ടേയ്സ്റ്റ് സെന്‍സ് കൂടുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
നാവ് എന്നും ക്ലീന്‍ ആക്കാത്തവരുടെ നാവിന്റെ മുകളില്‍ വെള്ള നിറം കാണുവാന്‍ സാധിക്കും. കൃത്യമായി ക്ലീനിംഗ് നടത്താതിരിക്കുന്നത് ചിലപ്പോള്‍ ഹൃദയരോഗങ്ങളിലേയ്ക്കും അതുപോലെ കാന്‍സര്‍, സ്‌ട്രോക്ക് എന്നിവയ്ക്കും കാരണമാകാം. അതുപോലെ നാവ് വടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം എന്താണെന്നു വച്ചാല്‍, പതുക്കെ മാത്രം വാദിക്കാൻ ശ്രമിക്കുക. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്, ഓരോ വട്ടവും നാവ് വടിച്ച് കഴിഞ്ഞാല്‍ അത് കഴുകി വയ്ക്കുക എന്നത്. മാത്രമല്ല നാവ് ക്ലീന്‍ ആയി എന്ന് തോന്നുന്നതുവരെ വാദിക്കുകയും ചെയ്യാം. നാവ് വടിച്ചു കഴിഞ്ഞതിനുശേഷം നന്നായി വായ കഴുകണം.
https://www.facebook.com/Malayalivartha