ഉച്ചമയക്കം ഒഴിവാക്കേണ്ടത് ആണോ? അറിയാം ഇക്കാര്യങ്ങൾ
ഉച്ചയ്ക്ക് ഉറങ്ങുന്നവർ നിരവധിയാണ്. പ്രത്യേകിച്ച് വീട്ടിലുള്ളവർ പണിയെല്ലാം കഴിഞ്ഞു ഉറങ്ങാനായി കിടക്കും. എന്നാൽ അത് നല്ലതാണോ അതോ ശരീരത്തിന് സപ്‌തതാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ.
ഉച്ചമയക്കം അല്ലെങ്കില്‍ പകല്‍ ഉറങ്ങുന്നത് വളരെ നല്ലതാണെന്ന് പഠനം പറയുന്നു.കാരണം പകലുളള ലഘുനിദ്ര ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പുതിയ പഠനത്തിലൂടെ വ്യക്തമാക്കിയത്.
അത് മാത്രമല്ല ശാരീരികമായും മാനസികമായും ഉച്ചയുറക്കം വളരെ ഗുണമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അതേസമയം ‘ഹാര്‍ട്ട്’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൂടാതെ ഹൃദയത്തിന്റെ പ്രവര്‍ത്തനവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാന്‍ ഉച്ചയുറക്കത്തിലൂടെ സാധിക്കുന്നതാണ്.ഉച്ചയുറക്കം പതിവാക്കിയവരില്‍ ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് താരതമ്യേനെ കുറവാണെന്നും പഠനം പറയുന്നു.
സ്വിറ്റ്സർലാന്‍ഡിലുള്ള 35-നും 75-നും ഇടയില്‍ പ്രായമുളള 3462 പേരിലാണ് പഠനം നടത്തിയത്. ഇതുകൂടാതെ കുട്ടികളുടെ ബുദ്ധി വികാസത്തിൽ ഉച്ചയുറക്കത്തിന് വലിയ പങ്കുണ്ടെന്ന് മറ്റൊരു പഠനവും പറയുന്നു.
https://www.facebook.com/Malayalivartha