ഗ്രീന്‍ ടീയും ചെറുനാരങ്ങയും ചേർത്ത് കുടിച്ചാൽ സംഭവിക്കുന്നത്
ഗ്രീന്‍ ടീ എല്ലാവർക്കും ഇഷ്ട്ടമുള്ള പാനീയമാണ്. ആരോഗ്യ സംരക്ഷണത്തിനും ഏറെ ഉത്തമമാണ് ഇത്. മാത്രമല്ല നാരങ്ങയും ശരീരത്തിന് നല്ലതാണ്. ഗ്രീന്‍ ടീയിലും ചെറുനാരങ്ങയിലും ആന്റിഓക്സിഡന്റുകള്‍, വൈറ്റമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്.
അതിനാൽ തന്നെ ഇതുമൂലം ഇവ ഒരുമിച്ചാൽ ശരീരത്തിന്റെ പ്രതിരോധശേഷി ഇരട്ടിയാക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ശരീരത്തിലെ കോശങ്ങളുടെ ആരോഗ്യത്തിനും ഈ മിശ്രിതം നല്ലതാണ്. ഇവയിലടങ്ങിയിരിക്കുന്ന ഇജിസിജി തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.
അതേസമയം ഗ്രീൻ ടീയും ചെറുനാരങ്ങയും ചേർന്നാൽ, ശരീരത്തിലെ കൊഴുപ്പ് കുറയാൻ കാരണമാകുന്നു. ജപ്പാനിൽ നടത്തിയ ഒരു പഠനത്തിൽ തെളിയിക്കപ്പെട്ടിട്ടുള്ളത് നമ്മടെ ശരീരത്തിലെ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ ഗ്രീന്‍ ടീയില്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു കുടിയ്ക്കുന്നതു സഹായിക്കുംഎന്നാണ്. കൂടാതെ, ദഹനപ്രക്രിയ സുഗമമാക്കാനും അസിഡിറ്റി കുറയ്ക്കാനും ഈ മിശ്രിതം ഉത്തമമാണ്.
https://www.facebook.com/Malayalivartha