ഉച്ചയൂണിന് മുമ്പ് നേന്ത്രപ്പഴം കഴിച്ചാലുള്ള ഈ ഗുണങ്ങൾ അറിയുമോ?
ജീവിതത്തിൽ തിരക്കേറിയത് മൂലം ഭക്ഷണകാര്യത്തിൽ ശ്രദ്ധപുലർത്താൻ കഴിയാത്ത സാഹചര്യമാണ് നമ്മളിൽ പലർക്കും. എന്നാൽ ഇത് പിന്നീട് അസിഡിറ്റി പോലുള്ളവയ്ക്ക് കാരണമായി മാറുകയും ചെയ്യും. സാധാരണയായി വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണം. ചിലരില്‍ നെഞ്ചെരിച്ചില്‍, വയറു വേദന എന്നിവയും കണ്ടുവരാറുണ്ട്.
അസിഡിറ്റിയെ തടയാന്‍ കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുകയാണ് പ്രതിവിധി. അതുപോലെ രാവിലെ 11 മണിക്കും ഒന്നിനും ഇടയിലുള്ള സമയത്തു തന്നെ ഉച്ചയൂണ് കഴിക്കുന്നു എന്നും ഉറപ്പ് വരുത്തണം. അഥവാ ഉച്ചയൂണ് കഴിക്കാന്‍ വൈകുന്നുണ്ടെങ്കില്‍ പകരം ആ സമയത്ത് നേന്ത്രപ്പഴം കഴിക്കുന്നതും ഉത്തമമാണ്.
അതേസമയം നേന്ത്രപ്പഴം അസിഡിറ്റിയുള്ളവര്‍ക്ക് ധൈര്യമായി കഴിക്കാവുന്നൊരു ഭക്ഷണവുമാണ്. അതിനു കാരണം ഇതില്‍ നിന്നുള്ള ആസിഡ് റിഫ്ലക്‌സ് വളരെ കുറവായതിനാൽ നേന്ത്രപ്പഴം അസിഡിറ്റിയെ തടയാന്‍ സഹായിക്കും.
അതുപോലെ ഭക്ഷണം കഴിക്കാന്‍ വൈകുന്നത് ചിലരില്‍ തലവേദനയ്ക്കും കാരണമായി മാറാറുണ്ട്. ഇത്തരത്തിലുള്ള തലവേദനയെ തടയാനായി ഉച്ചയൂണിന്‍റെ സമയത്ത് നേന്ത്രപ്പഴം കഴിക്കുന്നത് ഉത്തമമാണ്. എങ്കിലും നേന്ത്രപ്പഴം കഴിച്ചുവെന്ന് കരുതി അന്നത്തെ ഉച്ചയൂണ് മുടക്കാൻ പാടില്ല. കുറച്ച് വൈകിയായാലും ഉച്ചയൂണ് കഴിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് വളരെ നല്ലതാണ്.
https://www.facebook.com/Malayalivartha