രാത്രി കിടക്കുമ്പോൾ ഇത് തേക്കാറുണ്ടോ? ഞെട്ടിക്കുന്ന ഫലമുണ്ടാകും
സൗന്ദര്യ സംരക്ഷണത്തിനായി നിരവധി മാർഗങ്ങൾ തേടാറുള്ളവരാണ് നമ്മൾ. രാവിലെ മുഖം തിളങ്ങാൻ രാത്രികളിലാണ് അധികവും സൗന്ദര്യ വസ്തുക്കൾ ഉപയോക്കുന്നത്. അങ്ങനെ മിക്ക ആളുകളും പരീക്ഷിക്കുന്ന ഒന്നാണ് കറ്റാർവാഴ ജെൽ. ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് കറ്റാർവാഴ ജെൽ പുരട്ടുന്നവരും നിരവധിയാണ്.
എന്നാൽ ഇത് തേക്കുന്നവർക്കും അല്ലാത്തവർക്കും കറ്റാർ വാഴയുടെ അത്ഭുത ഗുണങ്ങളെക്കുറിച്ച് അറിയില്ല. വൈറ്റമിൻ ഇയും, കാർബോ ഹൈഡ്രേറ്റും, അമിനോ ആസിഡുമൊക്കെ അടങ്ങിയിട്ടുള്ള കറ്റാർവാഴ മുഖത്ത് പുരട്ടുന്നത് വളരെ നല്ലതാണ്. ഉറങ്ങുന്നതിന് മുമ്പ് കുറച്ച് ജെൽ എടുത്ത് മുഖത്ത് മസാജ് ചെയ്ത് കിടക്കുക. പിന്നീട് രാവിലെ കഴുകിക്കളയുകയും ചെയ്യുമ്പോൾ കൂടുതൽ തിളങ്ങാവുന്നതാണ്.
അതുപോലെ തന്നെ നല്ലൊരു ആന്റി ഏജിംഗ് ക്രീമാണ് കറ്റാർവാഴ. മുഖം ചുളിയുന്നത് മൂലം ആത്മവിശ്വാസം ഇല്ലാതാകുന്നുണ്ടെങ്കിൽ കറ്റാർവാഴ മികച്ച പ്രതിവിധിയാണ്. മുഖത്തെ ചുളിവുകൾ അകറ്റി യുവത്വം നിലനിർത്താൻ ഇത് സഹായിക്കുന്നു. മാത്രമല്ല കണ്ണിനടിയിലെ കറുപ്പകറ്റാനും ഇത് ഏറെ ഗുണപ്രദമാണ്. മുഖക്കുരു മാറ്റാനും തിളക്കം കൂട്ടാനും കറ്റാർവാഴ സഹായിക്കുന്നു.
https://www.facebook.com/Malayalivartha