കുട്ടികളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ പാഷന്‍ഫ്രൂട്ട്
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി കാണപ്പെടുന്ന ഫലമാണ് പാഷന്‍ഫ്രൂട്ട് . ഒരല്പം പുളിയും മധുരവും കലര്‍ന്ന ഈ ഫലത്തില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. ഇന്നത്തെ തലമുറ ഈ ഫലത്തെ അവഗണിക്കുകയാണ് പതിവ്. എന്നാല്‍ അത്യധികം പോഷകസമ്പുഷ്ടമായ ഒന്നാണിത്. കുട്ടികള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഒരുഫലമാണ്.
പാഷന്‍ഫ്രൂട്ടിന്റെ പഴത്തിലും, തൊണ്ടിലും, കുരുവിലുമെല്ലാം രോഗപ്രതിരോധവും നിത്യയൗവനവും നല്‍കുന്ന അമൂല്യമായ വിറ്റാമിനുകള്‍ നിറഞ്ഞിരിക്കുന്നു. വൈറ്റമിന്‍ സിയും, പൊട്ടാസ്യവും, നിയാസിനും, ഫൈബറും സമൃദ്ധമായി അടങ്ങിയിരിക്കുന്നു പാഷന്‍ ഫ്രൂട്ടില്‍. രക്തധമനികളെ ശക്തിപ്പെടുത്തുകയും, അരുണ രക്താണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കാന്‍സര്‍, നാഡിരോഗങ്ങള്‍ എന്നിവയ്ക്ക് ആശ്വാസം പകരും.
നല്ല കാലാവസ്ഥയില്‍ തുടര്‍ച്ചയായി പുഷ്പിക്കുകയും കായ്ഫലം തരുകയും ചെയ്യുന്ന പാഷന്‍ഫ്രൂട്ട് വീട്ടില്‍ നട്ടുവളര്‍ത്തുന്നത് നല്ലതാണ്. കുട്ടികളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ പാഷന്‍ഫ്രൂട്ടിന് സാധിക്കും. പ്രമേഹം, പ്രഷര്‍, പൊണ്ണത്തടി എന്നിവയ്‌ക്കെതിരെ ഫലപ്രദമായ ഒരു പ്രതിരോധ മാര്‍ഗം കൂടിയാണ് പാഷന്‍ഫ്രൂട്ട്. പാഷന്‍ഫ്രൂട്ട് ഉപയോഗിച്ച് തയ്യാറാക്കുന്ന ചമ്മന്തി സ്ഥിരമായി കഴിച്ചാലും ഈ രോഗങ്ങളില്‍ നിന്നും മുക്തി നേടാം.
പഴുത്ത് മഞ്ഞ നിറമായ പാഷന്‍ഫ്രൂട്ട് രണ്ടെണ്ണം തൊണ്ടോടെ നുറുക്കിയത് ആവശ്യത്തിന് കറിവേപ്പിലയും കാന്താരി മുളകും ചേര്‍ത്ത് അരച്ചെടുത്താല്‍ പാഷന്‍ഫ്രൂട്ട് ചമ്മന്തി റെഡി. ആവശ്യമെങ്കില്‍ ഒരു സ്പൂണ്‍ ഒലിവ് ഓയിലും ഇതിനൊപ്പം ചേര്‍ക്കാവുന്നതാണ്. ഈ ചമ്മന്തി ആറുമാസം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ പ്രമേഹം, പ്രഷര്‍, പൊണ്ണത്തടി എന്നിവ വലിയ അളവില്‍ നിയന്ത്രിക്കാന്‍ സാധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha