എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവർ ഇക്കാര്യങ്ങൾ അറിയുക ; കുട്ടികളെ ഈ ഭക്ഷണങ്ങൾ കൊടുത്ത് ശീലിപ്പിക്കരുതെന്ന് ഗവേഷകർ
ചിലർക്കെങ്കിലും കഴിക്കുന്ന ഭക്ഷണത്തിനു അത്യാവിശ്യം എരിവ് വേണം. എന്നാൽ ഇത്തരത്തിലുള്ള എരിവുള്ള ഭക്ഷണം കഴിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടാകുമോ എന്ന് ആരും ചിന്തിക്കാറില്ല. സൗത്ത് ഓസ്‌ട്രേലിയ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ ഇതിനെ കുറിച്ച് പറയുന്നുണ്ട്.
എരിവുള്ള ഭക്ഷണം ഡിമെന്‍ഷ്യ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് ഈ പഠനത്തിലൂടെ മനസിലാക്കി. അത് കൂടാതെ ഇത്തരത്തിൽ എരിവുള്ള ഭക്ഷണങ്ങൾ സ്ഥിരമായി കഴിച്ചവരിൽ ഓര്‍മക്കുറവ്, കാര്യഗ്രഹണശേഷിക്കുറവ് എന്നിവ ഉണ്ടായതായി പഠനത്തിൽ കണ്ടെത്താനായെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ ചെെനയിൽ അൻപത്തിയഞ്ച് വയസിൽ കൂടുതലുള്ള 4,582 ആളുകളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഇവർ 50 ഗ്രാമിൽ കൂടുതൽ മുളക് കഴിച്ചിരുന്നതായി കണ്ടെത്തി. അതിനാൽ കുട്ടികൾക്ക് എരിവുള്ള ഭക്ഷണങ്ങൾ കൊടുത്ത് ശീലിപ്പിക്കരുത്. ഭാവിയിൽ മറ്റ് രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ പഠനത്തിൽ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha