നാരുകള്‍ തേഞ്ഞ് തീരും വരെ ടൂത്ത് ബ്രഷുകള്‍ ഉപയോഗിക്കാറുണ്ടോ ? നിങ്ങളുടെ തലയിണകള്‍ രണ്ട് വര്‍ഷം പഴക്കമുള്ളതോ, പാത്രങ്ങള്‍ കഴുകുന്നതിന് ഉപയോഗിക്കുന്ന സ്‌ക്രബ്ബുകളുടെ കാലാവധി കഴിഞ്ഞോ? വീട്ടിലെ ഈ ഏഴ് സാധനങ്ങള്‍ കൃത്യസമയത്ത് തന്നെ ഉപേക്ഷിക്കണം, ഇല്ലെങ്കില്‍ രോഗങ്ങൾ പലത് വരാം!!
വീടുകളില്‍ നാം സാധാരണ ഉപയോഗിക്കുന്ന നിത്യോപയോഗ വസ്തുക്കള്‍ മിക്കവയും കേടാവുകയോ, കാണാതാവുകയോ ചെയ്യുമ്ബോഴാവും പുതിയതിനെ കുറിച്ച് ചിന്തിക്കുന്നത്.
ടൂത്ത് ബ്രഷ്
രാവിലെയും രാത്രിയും പതിവായി ബ്രഷ് ഉപയോഗിച്ച് പല്ലു തേയ്ക്കുന്നവര്‍ പലപ്പോഴും ബ്രഷ് മാറ്റുന്നത് അതിലെ നാരുകള്‍ ഇല്ലാതാകുന്നത് വരെയാവും. ഓരോ മൂന്ന് മാസം കൂടുമ്ബോഴും ബ്രഷ് മാറ്റി പുതിയവ ഉപയോഗിക്കുന്നതാണ് ഉത്തമം.
തലയിണ
തലയിണകള്‍ ഒരിക്കലും രണ്ട് വര്‍ഷത്തിന് മുകളില്‍ ഉപയോഗിക്കരുത്. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയാണ് ഒരു തലയണയുടെ കാലാവധി. തലയിണകളില്‍ പൊടിപടലങ്ങള്‍, ചര്‍മ്മത്തിലെ മൃതകോശങ്ങള്‍, അലര്‍ജിക്ക് കാരണമാകുന്ന പൂപ്പല്‍ എന്നിവ പറ്റിപ്പിടിച്ചിരിക്കുന്നതിന് കാരണമായേക്കും. തലയിണയില്‍ ഇടുന്ന ഉറ എല്ലാ ആഴ്ചകളിലും വൃത്തിയായി കഴുകി ഉണക്കി ഉപയോഗിക്കേണ്ടതും ആവശ്യമാണ്.
സ്ലിപ്പറുകള്‍
പലപ്പോഴും വീടിനുള്ളില്‍ ഉപയോഗിക്കുന്ന സ്ലിപ്പറുകള്‍ക്ക് വിരമിക്കല്‍ പ്രായം ഉണ്ടാവുകയില്ല. മിക്കവരും പുതിയ ചപ്പല്‍ വാങ്ങുമ്ബോള്‍ അതുവരെ ഉപയോഗിച്ചത് ടോയ്ലറ്റില്‍ ഉപയോഗിക്കുന്നതിനായി മാറ്റുകയും ചെയ്യും. എന്നാല്‍ ഇങ്ങനെ ഉപയോഗിക്കുന്നത് കാലില്‍ ഫംഗസ് രോഗമുണ്ടാക്കാന്‍ ഇടവരും. ആറ് മാസത്തില്‍ ഒരിക്കല്‍ ചപ്പലുകള്‍ മാറ്റുന്നതാണ് ഉത്തമം.
പെര്‍ഫ്യൂം
പെര്‍ഫ്യൂം ഉപയോഗിക്കാത്തവരായി ആരും ഉണ്ടാവില്ല. എന്നാല്‍ ഏറെ നാളായി ഉപയോഗിക്കാത്ത പെര്‍ഫ്യൂം പിന്നീട് ഉപയോഗിക്കുമ്ബോള്‍ അതിന്റെ നിറമോ മണമോ മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. സീല്‍ പൊട്ടിച്ച പെര്‍ഫ്യൂം രണ്ട് വര്‍ഷത്തിന് ശേഷം ഉപയോഗിക്കാന്‍ പാടില്ല.
ടവല്‍
ബാത്ത് റൂമില്‍ ഉപയോഗിക്കുന്ന ടവര്‍ കീറിയ ശേഷം മാത്രം മാറ്റുന്ന ശീലം ഉപേക്ഷിക്കണം. പരമാവധി മൂന്ന് വര്‍ഷം വരെമാത്രമേ ടവലുകള്‍ ഉപയോഗിക്കാവൂ. കൂടാതെ ടവലുകള്‍ പതിവായി കഴുകിയില്ലെങ്കില്‍ അവ പല രോഗങ്ങള്‍ക്കും കാരണമാകും.
ചീപ്പ്
മുടി സംരക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന ചീപ്പിനും കാലാവധിയുണ്ട്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ചീപ്പ് വൃത്തിയാക്കേണ്ടത് ആവശ്യമാണ്. ആറോ ഏഴോ മാസങ്ങള്‍ കൂടുമ്ബോള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ചീപ്പ് മാറ്റുന്നതാണ് ഉത്തമം.
സ്‌പോഞ്ച്
പാത്രങ്ങള്‍ കഴുകുന്നതിന് ഉപയോഗിക്കുന്ന സ്‌ക്രബ്ബുകള്‍, തീന്‍മേശയും, കിച്ചണ്‍ സ്ലാബും കഴുകുന്നതിന് ഉപയോഗിക്കുന്ന സ്‌പോഞ്ചുകള്‍ എന്നിവ പരമാവധി ആറ് മാസം വരെയെ ഉപയോഗിക്കാന്‍ പാടുള്ളു. കാരണം അവ ഒരു നിശ്ചിത കാലയളവിനുശേഷം എളുപ്പത്തില്‍ അണുക്കളുടെ ഇഷ്ടസ്ഥലമായി മാറും. ഇത് അണുബാധയ്ക്കും കാരണമാവും. ആഴ്ചകള്‍ തോറും സ്‌ക്രബ്ബുകള്‍ ചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കണം.
https://www.facebook.com/Malayalivartha