ചൂടുവെള്ളത്തിൽ മുഖം കഴുകാമോ? ചർമ്മസംരക്ഷണത്തിനുള്ള ദിനചര്യകൾ ഇങ്ങനെ ചെയ്‌തു നോക്കൂ
ചർമ്മ സംരക്ഷണത്തിന് ഏറ്റവും പ്രധാനമായി വേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ ചർമ്മസംരക്ഷണ ദിനചര്യയുടെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഘട്ടങ്ങളിലൊന്നാണ് ശുദ്ധീകരണം. കാരണം ക്ലെൻസിങ് വഴി ചർമ്മത്തിലെ അഴുക്ക്, മാലിന്യങ്ങൾ, ബാക്ടീരിയകൾ എന്നിവ നീക്കം ചെയ്യാനും ചർമ്മത്തെ പുതുമയുള്ളതാക്കുകയും ചെയ്യുന്നു.
അതേസമയം ശരിയായ രീതിയിൽ ശുദ്ധീകരിക്കാത്തതും തെറ്റായ ഉൽപ്പന്നം ഉപയോഗിക്കുന്നതും നല്ലതിനേക്കാൾ കൂടുതൽ ദോഷം ചെയ്യും. ഒരു നല്ല ക്ലെൻസർ കൂടുതൽ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളുടെ ആവശ്യകത കുറയ്ക്കുകയും നല്ല ഫലങ്ങൾ നൽകുകയും ചെയ്യുന്നു,
മാത്രമല്ല മുഖം കഴുകാൻ ഇളം ചൂടുവെള്ളം ഉപയോഗിക്കാവുന്നതാണ്. വളരെ ചൂടുള്ള വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുന്നത് അനാവശ്യമായ വരൾച്ചയ്ക്ക് കാരണമാകും. ഇതിനായി ചെറുചൂടുള്ള വെള്ളമാണ് ഉപയോഗിക്കേണ്ടതെന്ന് മാത്രം.
മറ്റൊന്ന് സ്‌ക്രബ്ബിങ് ആണ്. ചർമ്മത്തിന്റെ ഉപരിതലത്തിൽ നിന്ന് മാലിന്യങ്ങളും അഴുക്കും നീക്കേണ്ടത് അത്യാവിശ്യമാണ്. എന്നാൽ കഠിനമായ രീതിയിൽ സ്‌ക്രബ്ബിങ് ചെയ്യുന്നത് അഴുക്ക് കൂടുതൽ ഫലപ്രദമായി നീക്കംചെയ്യാൻ സഹായിക്കില്ലെന്ന് മാത്രമല്ല, ഇത് ചൊറിച്ചിലിനും വരൾച്ചയ്ക്കും കാരണമായേക്കാം.
ഇത് കൂടാതെ മുഖം വൃത്തിയാക്കിയതിനു ശേഷം എണ്ണമയമുള്ള ചർമ്മമുള്ളവർ ഉൾപ്പെടെ എല്ലാവരും മോയ്സ്ച്യുറൈസ് ചെയ്യണം. കാരണം സെറാമൈഡുകൾ, ഹൈലൂറോണിക് ആസിഡ് തുടങ്ങിയ ജലാംശം നൽകുന്ന ചേരുവകൾ ക്ലെൻസറിൽ അടങ്ങിയിട്ടുണ്ടെങ്കിൽപോലും, ഫേഷ്യൽ ക്രീമുകൾ, ലോഷനുകൾ, സെറം എന്നിവയും മറ്റും ഉപയോഗിച്ച് ചർമ്മത്തെ ശുദ്ധീകരിക്കേണ്ടത് പ്രധാനമാണ്.
https://www.facebook.com/Malayalivartha