ഫേസ് വാഷ് ഉപയോഗിക്കുന്നവർ ആണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം; വരുന്നത് പതിനാറിന്റെ പണി
ഇന്ന് സൗന്ദര്യ സംരക്ഷണത്തിനായി ഫേസ് വാഷ് ഉപയോഗിക്കുന്നവരാണ് എല്ലാവരും. എന്നാൽ ഗുണം ഉദ്ദേശിച്ച് ചെയ്യുന്നതാണെങ്കിലും, പിന്നിലെ ദോഷം പലരും അറിയാതെ പോകുന്നു. മാത്രമല്ല അപകടകരമായ പല രോഗങ്ങളും അലര്‍ജികളുമാണ് ഫേസ് വാഷ് ഉപയോഗിക്കുന്നവരെ കാത്തിരിയ്ക്കുന്നത്.
നാം ഉപയോഗിക്കുന്ന ഫേസ് വാഷില്‍ അടങ്ങിയിട്ടുള്ളത് മൈക്രോബീഡ്സ് എന്നറിയപ്പെടുന്ന വളരെയധികം അപകടമുണ്ടാക്കുന്ന പ്ലാസ്റ്റിക് കണികകളാണ്. ഇങ്ങനെ ദിവസവും രണ്ടും മൂന്നും തവണയും ഫേസ് വാഷ് ഉപയോഗിക്കുമ്പോൾ അത് ചർമ്മത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നു എന്നറിഞ്ഞില്ലെങ്കിൽ പണികിട്ടും.
എന്നാൽ മൈക്രോബീഡ്സ് പോലുള്ള പ്ലാസ്റ്റിക് കണികകള്‍ ഫേസ് വാഷില്‍ മാത്രമല്ല എത്തുന്നത്. ഫേസ് വാഷിന് പുറമേ പേസ്റ്റിലും മറ്റു സുഗന്ധ വസ്തുക്കളിലും ഇവ ഉപയോഗിക്കുന്നുണ്ട്. വളരെയധികം അപകടമുണ്ടാക്കുന്ന മൈക്രോ ബീഡ്സ് പ്ലാസ്റ്റിക് കണകികള്‍ ഫേസ് വാഷിലും മറ്റും അടങ്ങിയിട്ടുള്ളതിനാല്‍ ഫേസ് വാഷ് അടക്കമുള്ള പല സൗന്ദര്യവര്‍ദ്ധക വസ്തുക്കളും നിരോധിയ്ക്കാന്‍ തയ്യാറെടുക്കുകയാണ് പല രാജ്യങ്ങളും.
https://www.facebook.com/Malayalivartha