പാരസെറ്റമോളിനെ ചെറുതായിയെങ്കിലും പേടിക്കണം...
പനി വന്നാല്‍ അതിനുള്ള മരുന്ന് പാരസറ്റമോളാണെന്ന് എല്ലാവര്‍ക്കും അറിയാം. കൊച്ചുകുട്ടികള്‍ക്ക് മുതല്‍ വയോധികര്‍ക്ക് വരെ പനി മരുന്നുകളില്‍ ഏറ്റവും മുമ്ബിലുള്ളത് പാരസെറ്റമോള്‍ ആണ്. എന്നാല്‍ ഒരു പനി വരുമ്‌ബോഴേക്കും മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് പാരസെറ്റമോള്‍ വാങ്ങി ഒരു നിയന്ത്രണവുമില്ലാതെ വിഴുങ്ങുന്നവരായ നമ്മള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ അല്ല പാരസറ്റമോള്‍ കഴിക്കേണ്ടത് എന്നത്. മരുന്ന് കഴിക്കേണ്ട സമയക്രമവും വ്യത്യാസമാണ്. വീട്ടില്‍ തെര്‍മോമീറ്റര്‍ ഉള്ളവര്‍ക്ക് കുഞ്ഞിന്റെ ചൂട് പരിശോധിക്കാം. 38.4 ഡിഗ്രീ സെല്‍ഷ്യസ്/ 100.4 ഫാരന്‍ ഹീറ്റിന് മുകളില്‍ ഉണ്ടെങ്കില്‍ പാരസെറ്റമോള്‍ മരുന്ന് കൊടുക്കുകയും വേണം.
ഒരിക്കല്‍ നല്‍കിയാല്‍ പാരസെറ്റമോള്‍ മരുന്ന് 6 മണിക്കൂര്‍ ഇടവേളകളില്‍ നല്‍കാം. അങ്ങനെ ഒരു ദിവസം നാല് തവണ വരെ നല്‍കാവുന്നതാണ്. പനിക്ക് ഏത് രൂപത്തിലും പാരസെറ്റമോള്‍ മരുന്ന് നല്‍കാം. സിറപ്പ് നല്‍കിയാലും സപ്പോസിറ്ററി (മലദ്വാരത്തില്‍ വയ്ക്കുന്ന രീതി) ഒരുപോലെ നല്ലത് തന്നെ.
വായില്‍ കൂടി മരുന്ന് കഴിക്കാന്‍ ബുദ്ധിമുട്ട് ഉള്ള എല്ലാ അവസ്ഥകളിലും, മടിയുള്ള കുട്ടികളിലും നല്‍കാം. ഉദാഹരണത്തിന് തുടര്‍ച്ചയായ ചര്‍ദ്ദില്‍, ജെന്നി വരുന്ന കുട്ടികള്‍, മയങ്ങി കിടക്കുന്ന, ഉറക്കത്തില്‍, ഓപ്പറേഷന് ശേഷം മയക്കത്തില്‍ ഉള്ള കുട്ടികള്‍ക്കെല്ലാം നല്‍കാം.
സാധാരണ കഠിനമായ പനിയുള്ള കുട്ടിക്ക് സിറപ്പ് നല്‍കിയിട്ടും കുറയാതെ വരുന്ന അവസ്ഥയില്‍ സപ്പോസിറ്ററി നല്‍കാവുന്നതാണ്. പെട്ടെന്ന് കുറയാന്‍ നല്ലതെന്ന ധാരണ നിലവിലുണ്ട്. പക്ഷേ പാരസെറ്റമോള്‍ മാക്‌സിമം ഡോസ് സപ്പോസിറ്ററി ആയാലും സിറപ്പായാലും ഒരുപോലെ തന്നെയാണ് പനി കുറയ്ക്കുന്നത് എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.
പാരസെറ്റമോള്‍ നല്‍കിയാലും പനി കുറയാന്‍ അരമണിക്കൂര്‍ സമയമെടുക്കും. മരുന്ന് രക്തത്തില്‍ കലര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എടുക്കുന്ന സമയം ആണിത്. പാരസെറ്റമോള്‍ ഡോസ് കണക്കാക്കുന്നത് കുട്ടിയുടെ തൂക്കം അനുസരിച്ചാണ്. പ്രായം അനുസരിച്ചല്ല ഡോസ് കണക്കാക്കുന്നത്. മരുന്നിന്റെ ഡോസ് കണക്കാക്കുന്ന രീതി ഇങ്ങനെയാണ്.
ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അളവ് കുറച്ച് മാത്രമേ പാരസെറ്റമോള്‍ പനിക്ക് നല്‍കാനാകൂ. മുലയൂട്ടുന്ന അമ്മമാരില്‍ തീര്‍ത്തും സുരക്ഷിതമാണ് പാരസെറ്റമോള്‍ മരുന്ന്. പനിക്ക് മാത്രമല്ല വേദനയ്ക്കും ഉപകാരപ്രദം. കരള്‍ രോഗം ഉള്ള അമ്മമാര്‍ മരുന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ കഴിക്കാവൂ.
https://www.facebook.com/Malayalivartha