ആനകള്‍ക്ക് കാന്‍സര്‍ വരാത്തതെന്ത്?
ഏതെങ്കിലും അവയവത്തിലെ ശരീരകോശങ്ങള്‍ നിയന്ത്രണമില്ലാതെ വിഘടിച്ചു വളരുന്നതിനെയാണ് കാന്‍സര്‍ എന്ന് പൊതുവില്‍ പറയുന്നത്.
എന്നാല്‍ മനുഷ്യ ശരീരത്തിനുള്ളതിനേക്കാള്‍ 100 ഇരട്ടിയിലധികം ശരീരകോശങ്ങള്‍ ഉള്ള ആനയ്ക്ക് കാന്‍സര്‍ ബാധിക്കാത്തതെന്ത് എന്ന് ശാസ്ത്രലോകം ചിന്തിക്കുകയായിരുന്നു. ഇത്രയധികം ശരീരകോശങ്ങളുള്ള ഒരു ജീവിയുടെ ശരീരത്തിലെ ഏതെങ്കിലും ഒരു കോശത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടായി അനേകമായി വിഘടി്ച്ചു മുഴകളായി മാറാന്‍ സാധ്യതകള്‍ ഏറെയാണ്. എന്നിട്ടും മനുഷ്യ ശരീരത്തില്‍ കാന്‍സര്‍ ഉണ്ടാകുന്നത്ര അളവില്‍ ആനകള്‍ക്ക് കാന്‍സര്‍ ഉണ്ടാകാത്തതെന്തു കൊണ്ടെന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുകയായിരുന്നു.
ഇതിന് ഉത്തരം കണ്ടെത്താനായി ശാസ്ത്രകാരന്മാര്‍ ആഫ്രിക്കന്‍ ആനകളുടെ ജീനോം ശേഖരത്തില്‍ തെരച്ചില്‍ നടത്തി. അപ്പോള്‍ പി53 എന്ന പ്രോട്ടീന്റെ 40 ഓളം കോപ്പികള്‍ ആനയുടെ കോശങ്ങളിലുണ്ടെന്നു കണ്ടെത്തി. ഇതേ പ്രോട്ടീന്റെ ജീനുകള്‍ രണ്ടെണ്ണം മാത്രമാണ് മനുഷ്യശരീരത്തിലുള്ളത്. ട്യൂമറുകള്‍ ഉണ്ടാകുന്നത് തടയാന്‍ കഴിവുള്ളതാണ് പി53 എന്ന പ്രോട്ടീനുകള്‍.
കോശങ്ങളുടെ ഡിഎന്‍ എ യ്ക്കു കേടു സംഭവിക്കുമ്പോഴാണ് കോശങ്ങളുടെ പ്രവര്‍ത്തനം വ്യത്യസ്തമാകുന്നതും അവ നിയന്ത്രണമില്ലാതെ വിഘടിച്ചു വളര്‍ന്ന് മുഴകളായി മാറുന്നതും . പി53 പ്രോട്ടീനുകള്‍ കേടുപാടു സംഭവിച്ച കോശങ്ങളെ നശിപ്പിച്ചു കളയുകയാണ് ചെയ്യുന്നത്. തന്മൂലം കേടു വന്ന കോശങ്ങള്‍ തുടര്‍ന്നും ശരീരത്തില്‍ നിലനിന്നു വളര്‍ന്നു പെരുകുന്ന സാഹചര്യം ഉണ്ടാകുന്നില്ല. എങ്കിലും പി53 നേരിട്ട് കാന്‍സറിനെ പ്രതിരോധിക്കുന്നുണ്ടോ എന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് റിംഗഌംഗ് ബ്രോസ് സെന്റര്‍ ഫൊര്‍ എലിഫന്റ് കണ്‍സര്‍വേഷനിലെ ഗവേഷകര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha