അതിരുകളില്ലാത്ത മെഡിക്കല്‍ കോളേജിന് ഒരു മുന്നറിയിപ്പ്
അതിരുകളില്ലാത്ത തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിന് ഒരു മുന്നറിയിപ്പായി ഇടിഞ്ഞ് വീഴാറായ മഞ്ചാടി ജംഗ്ഷനിലെ പി.ഐ.പി.എം.എസ്. മെന്‍സ് ഹോസ്റ്റല്‍ ചുറ്റുമതില്‍. സ്വകാര്യ വ്യക്തികള്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസ് കൈയ്യേറുന്നതിന്റെ അവസാന കാഴ്ചയായി ഇത് മാറുകയാണ്. ഏതാണ്ട് അഞ്ച് കിലോമീറ്ററുകളോളം വ്യാപിച്ച് കിടക്കുന്ന മെഡിക്കല്‍ കേളേജിന് ചുറ്റുമതിലില്ലാത്തതാണ് ഇതിന് പ്രധാന കാരണം. ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ സാമൂഹിക വിരുദ്ധരുടെ കൈയ്യേറ്റം, തെരുവുനായകളുടെ കടന്നാക്രമണം, അതിരുകള്‍ മാന്തിയെടുക്കുക തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാണ് ഈ ക്യാമ്പസ് അഭിമുഖീകരിക്കുന്നത്.
തുടര്‍ച്ചയായ മഴയില്‍ മെഡിക്കല്‍ കോളേജിന് പുറകു വശത്തുള്ള പി.ഐ.പി.എം.എസ്. മെന്‍സ് ഹോസ്റ്റലിന്റെ മതിലിന്റെ ഒരുഭാഗം ഏത് നിമിഷവും ഇടിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ്. മതിലിനോട് ചേര്‍ന്നുള്ള സീവേജ് മാന്‍ഹോള്‍ പൂര്‍ണമായും വെളിയില്‍ കാണാം. ഈ നില തുടര്‍ന്നാല്‍ ഏത് സമയത്തും ഈ മാന്‍ഹോള്‍ ഇളകി വീഴുകയും തുടര്‍ന്ന് മതിലും ചിലപ്പോള്‍ ഹോസ്റ്റല്‍ പോലും നിലം പതിക്കുകയും ചെയ്യും. മാത്രമല്ല ഇതിന് താഴെയുള്ള വീടുകളും അപകടാവസ്ഥയിലാണ്.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു സംഭവത്തിലിടപെടുകയും പി.ഡബ്ലിയു.ഡി. അധികൃതരെ സംഭവത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പി.ഡബ്ലിയു.ഡി. ചീഫ് എഞ്ചിനീയര്‍ പെണ്ണമ്മയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും ഉടനടി പ്രശ്‌ന പരിഹാരത്തിന് ഉത്തരവിടുകയും ചെയ്തു. അങ്ങനെ മണ്ണിടിഞ്ഞ പ്രദേശത്ത് 30 മീറ്റര്‍ നീളത്തിലും 10 മീറ്റര്‍ ഉയരത്തിലും കോണ്‍ക്രീറ്റ് മതില്‍ കെട്ടാന്‍ ധാരണയായി. നല്ല ബലം കിട്ടാനായി മൂന്ന് മീറ്റര്‍ വീതിയിലാണ് അടിസ്ഥാനം കെട്ടുന്നത്.
ഇനിയെങ്കിലും മെഡിക്കല്‍ കോളേജിന് സുരക്ഷിതമായ ഒരു ചുറ്റുമതില്‍ ഉണ്ടാവുന്നതിന് അധികാരികള്‍ മനസു വയ്ക്കണമെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ അപേക്ഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha