സബര്‍ജല്‍ അഥവാ പിയര്‍പഴം ചില്ലറക്കാരനല്ല.... ആരോഗ്യ ഗുണങ്ങള്‍ ഏറെ
ഒരു ഫ്രൂട്ട്‌സുകടയില്‍ എത്തിയാല്‍ അപൂര്‍വ്വമായി മാത്രം അളുകള്‍ വാങ്ങുന്നത് കാണുന്ന ഒരു ഫലമാണ് സബര്‍ജല്‍ അഥവാ പിയര്‍പഴം. പിയര്‍പഴം കാണാന്‍ ആത്ര ഭംഗിയില്ലായെങ്കിലും ഗുണങ്ങള്‍ ഏറെയാണ്. ഒരു ദിവസം ആവശ്യമായ നാരുകളുടെ 24 ശതമാനം ഇടത്തരം വലുപ്പമുള്ള ഒരു പിയര്‍ കഴിച്ചാല്‍ ലഭിക്കും. വിറ്റാമിന്‍ കെയും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയതാണ് പിയര്‍.
നമ്മുടെ ആയുസ്സിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനാവും സബര്‍ജല്‍ എന്ന പിയര്‍ പഴത്തിന്. വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ പിയര്‍ പഴം കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ സിയുടെ കലവറയായ ഇവ കഴിക്കാവുന്നതാണ്.
പൊട്ടാസ്യം ധാരാളം അടങ്ങിയ പിയര്‍ പഴം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.കൊളസ്‌ട്രോള്‍ കുറയ്ക്കുക എന്നത് സബര്‍ജല്‍ ഒരു ധര്‍മ്മമായ് ഏറ്റെടുത്തിരിയ്ക്കുകയാണ്. അതുകൊണ്ട് തന്നെ സബര്‍ജല്‍ ഹൃദയാഘാതത്തെ വളരെ വിദഗ്ധമായി തന്നെ നേരിടുന്നു. ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനുള്ള കഴിവ് ഇതിനുണ്ട്.
പ്രത്യേകിച്ച് സ്ത്രീകളില്‍ ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത 34 ശതമാനം വരെ കുറയ്ക്കുന്നു. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതില്‍ സബര്‍ജല്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇതിലടങ്ങിയിട്ടുള്ള ഗ്ലിസറിന് കണ്ടന്റ് ആണ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നത്. രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നതിനും സബര്‍ജല്‍ സഹായിക്കുന്നു.
ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന് സി കോപ്പര്‍ എന്നിവയാണ് രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നത്. ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും സബര്‍ജല്‍ മുന്നില്‍ തന്നെയാണ്. ദിവസവും സബര്‍ജല്‍ കഴിക്കുന്നത് ശാരീരികമായ എല്ലാ ക്ഷീണത്തേയും ഇല്ലാതാക്കുന്നു. ദഹനപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനും സബര്‍ജില്‍ കഴിയ്ക്കാം. ഭക്ഷണശേഷം ഉറങ്ങുന്നതിനു മുന്പ് ഒരു കഷ്ണം സബര്‍ജില്‍ ശീലമാക്കാം.
ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിയ്ക്കുന്നതിനും സബര്‍ജല്‍ കഴിച്ച് പരിഹാരം കാണാം. പ്രത്യേകിച്ച് കുട്ടികളില്‍ ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കാം. തൊണ്ട വേദന പോലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖൂകരിക്കുന്നവര്‍ക്കും ഇത് ആശ്വാസകരമാണ്. സബര്‍ജല്‍ ജ്യൂസ് ആക്കി കഴിയ്ക്കുന്നത് തൊണ്ട വേദനയെ നിശ്ശേഷം മാറ്റും.'
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവയ്ക്ക് കഴിവുണ്ട്. അതിനാല്‍ പ്രമേഹരോഗികള്‍ക്കും സബര്‍ജില്‍ ധൈര്യമായി കഴിക്കാം.ദിവസവും പിയര്‍ പഴം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ പിയര്‍ പഴം ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്നതാണ്. മലബന്ധം തടയാനും ദഹനത്തിനും ഇവ മികച്ചതാണ്.
https://www.facebook.com/Malayalivartha