യാത്ര ചെയ്യുമ്പോൾ തലവേദനയും ഛർദ്ദിയും വില്ലനായി എത്താറുണ്ടോ? ഒഴിവാക്കാൻ ചില പൊടിക്കൈകൾ ഇതാ..., യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ളവർ ഇനി അത് മറ്റിവയ്ക്കേണ്ടതില്ല....!
യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ളവർക്ക് മിക്കപ്പോഴും തലവേദനയും ഛർദ്ദിയും വിലങ്ങുതടിയായി എത്താറുണ്ട്. ഇതുമൂലം ആഗ്രഹിച്ച് പ്ലാൻ ചെയ്ത പല യാത്രകളും മാറ്റിവയ്ക്കേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ടാകാം. ഒരുപാട് ദൂരം യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ഈ പ്രശ്‍നങ്ങൾ മോഷൻ സിക്ക്നസ് എന്നാണ് അറിയപ്പെടുന്നത്. യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ കേന്ദ്ര നാഡീവ്യൂഹത്തിന് കിട്ടുന്ന സിഗ്നലുകളാണ് ഇതിന് കാരണമാകുന്നത്. ഇത് ഒഴിവാക്കാൻ ചില പൊടികൈകൾ ഉണ്ട്.അത് എന്തെല്ലാമാണെന്ന് നോക്കാം.
നല്ല പഴുത്ത ഒരു നാരങ്ങ യാത്ര ചെയ്യുമ്പോൾ കൈയിൽ കരുതുക. തലവേദനയോ, തലകറക്കമോ തോന്നുമ്പോൾ നാരങ്ങ മണപ്പിക്കുക. ഇത് ഛർദ്ദിൽ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും. അതുപോലെ ചിലർക്കെങ്കിലും യാത്രചെയ്യുമ്പോൾ പുസ്‌തകം വായിക്കാൻ വളരെ ഇഷ്ടമാണ്. മോഷൻ സിക്ക്നസ് ഉള്ളവർ യാത്ര ചെയ്യുമ്പോൾ പുസ്‌തകം വായിക്കുന്നത് പൂർണമായും ഒഴിവാക്കണം. ഇത് പലപ്പോഴും തലക്കറക്കത്തിനും, ക്ഷീണത്തിനും, ഛർദിലിനും കാരണമാകും.
യാത്രയ്ക്ക് മുമ്പ് ഭക്ഷണം കഴിക്കണം. യാത്രയ്ക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നത് ഛർദിക്കാനും ഓർക്കാനത്തിനും കാരണമാകുമെന്ന് പലർക്കും തോന്നലുണ്ട്. എന്നാൽ ഇത് വളരെ തെറ്റായ വിവരമാണ്. ഭക്ഷണം കഴിക്കാതെ യാത്ര ചെയ്‌താൽ പ്രശനങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഒരിക്കലും ഭക്ഷണം കഴിക്കാതെ യാത്ര ചെയ്യരുത്.
യാത്ര ചെയ്യുമ്പോൾ പ്രശ്‌നം ഉണ്ടെങ്കിൽ ഒരിക്കലും ബസിലെയും കാറിലെയും പിറകിലെ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യരുത്. ബസിന്റെ പുറകിലെ സീറ്റിൽ വേഗത കൂടുതൽ തോന്നും. ഇത് തലക്കറക്കത്തിനും ഛർദ്ദിലിനും കാരണമാകും. അതിനാൽ തന്നെ മുമ്പിലെ സീറ്റിലിരുന്നു യാത്ര ചെയ്യാൻ ശ്രദ്ധിക്കുക.യാത്രയ്ക്കിടയിൽ എപ്പോഴും തുളസിയില ചവച്ച് കൊണ്ടിരിക്കുന്നത് ഛർദിൽ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഒരു കുപ്പിയിൽ നാരങ്ങ വെള്ളത്തിൽ പുതിനയില ചേർത്ത് ഉപ്പിട്ട് ഇടയ്ക്കിടയ്ക്ക് കുടിക്കുന്നത് യാത്രയ്ക്കിടയിലെ പ്രശ്‍നങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha