വിട്രിയസ് ഹെമറേജ് എന്ന രോഗാവസ്ഥയെ അവഗണിച്ചാല്‍ കാഴ്ച ശക്തി നഷ്ടപ്പെട്ടേക്കാം
![](https://www.malayalivartha.com/assets/coverphotos/w330/25707.jpg)
കണ്ണിലെ ലെന്‍സിന്റെയും റെറ്റിനയുടെയും ഇടയിലുള്ള സ്ഥലത്ത് രക്തം നിറയുന്ന അവസ്ഥയാണ് വിട്രിയസ് ഹെമറേജ്. രോഗാവസ്ഥയെ അവഗണിച്ചാല്‍ കാഴ്ച നഷ്ടപ്പെടാനും സാധ്യതയുണ്ട്. പ്രമേഹം കണ്ണിന്റെ ഞരമ്പുകളെ വളരെയധികം ബാധിക്കുന്നത്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കണ്ണിന് ഏല്‍ക്കുന്ന ആഘാതങ്ങള്‍, അപകടങ്ങള്‍, റെറ്റിന ഡിറ്റാച്ച്‌മെന്റ് എന്നിവയാണ് മുഖ്യകാരണങ്ങള്‍.
വിട്രിയസ് ഹെമറേജ് ബാധിതനായ രോഗി കണ്ണില്‍ നിറഞ്ഞ രക്തം താഴുന്നതു വരെ നിര്‍ബന്ധമായും വിശ്രമിക്കണം. ഈ സമയത്ത് തല അനക്കാതെ ഇരിക്കാനും ഭാരമുള്ള വസ്തുകള്‍ എടുക്കാതിരിക്കാനും ശ്രദ്ധിക്കണം. വിട്രിയസ് ഹെമറേജിനു ലേസര്‍ ചികിത്സ ഫലവത്താണ്. എന്നാല്‍ രക്തം താഴാതെ കണ്ണില്‍ തന്നെ തുടരുന്ന അവസ്ഥയില്‍ ഓപ്പറേഷന്‍ വഴി കണ്ണിലെ രക്തം നീക്കുകയും തുടര്‍ന്ന് ലേസര്‍ ട്രീറ്റ്‌മെന്റ്, ഇന്‍ട്രാ വിട്രല്‍ ഇന്‍ജക്ഷകളിലുടെയും ഹെമറേജ് നിയന്ത്രിക്കാവുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha