കോണ്ടത്തിന്റെ ലക്ഷ്യം ഗര്‍ഭനിരോധനം മാത്രമല്ല; പുതിയതരം കോണ്ടങ്ങള്‍ക്ക് പല ഉപയോഗം
എല്ലാവര്‍ക്കും കൊണ്ടാണതിന്റെ ഉപയോഗം അറിയാം. ഗര്‍ഭനിരോധനത്തിന് വ്യാപകമായി ഉപയോഗിക്കുന്നവയാണ് കോണ്ടം അഥവാ ഉറകള്‍. എന്നാല്‍ ഗര്‍ഭ നിരോധനം മാത്രമല്ല കോണ്ടം ഉപയോഗിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നത്. എന്നാല്‍ അത് മനസിലാക്കാതെ കോണ്ടം ഉപയോഗിക്കുന്നവരാണ് കൂടുതലും. ഗര്‍ഭനിരോധനത്തെ കൂടാതെ ലൈംഗിക രോഗങ്ങള്‍ തടയുന്നതില്‍ തുടങ്ങി സ്ത്രീകള്‍ക്ക് വളരെ പെട്ടെന്ന് രതിമൂര്‍ച്ഛ ലഭ്യമാകുന്ന തരത്തില്‍ ഡിസൈന്‍ ചെയ്ത കോണ്ടം വരെ ഇന്ന് വിപണിയില്‍ സുലഭമാണ്.
സ്രവങ്ങള്‍ പങ്കാളിയുടെയുള്ളില്‍ പ്രവേശിക്കുന്നത് തടയാനായി പുരുഷന്മാര്‍ ഒരു കവചം പോലെയാണ് കോണ്ടം ധരിക്കുന്നത്. സ്ത്രീകള്‍ക്കുള്ള ഉറകളാകട്ടെ യോനിയിലേക്ക് തിരുകി വയ്ക്കാവുന്ന രീതിയില്‍ നിര്‍മിച്ചവയാണ്. ഇതുവഴി ശുക്ലത്തിലെ മാത്രമല്ല, ഉത്തേജനമുണ്ടാകുമ്പോള്‍ പുരുഷന്റെ ശരീര സ്രവത്തിലെ ബീജങ്ങളും രോഗാണുക്കളും പങ്കാളിയുടെ ശരീരത്തില്‍ എത്തുന്നത് തടയാന്‍ സാധിക്കുന്നു.
സാധാരണയായി റബ്ബര്‍ ഉത്പന്നമായ ലാറ്റക്‌സ് കൊണ്ടാണ് ഉറകള്‍ നിര്‍മ്മിക്കാറുള്ളത്. ലാറ്റക്‌സ് അലര്‍ജി ഉള്ളവര്‍ക്ക് പോളിയൂറിത്തീന്‍, പോളിഐസോപ്രീന്‍, ഹൈഡ്രോജെല്‍ തുടങ്ങിയവ കൊണ്ട് നിര്‍മിച്ച ഉറകള്‍ ലഭ്യമാണ്. എണ്ണ അടങ്ങിയ കൃത്രിമ ലൂബ്രിക്കന്റുകളുടെ കൂടെ ഉപയോഗിച്ചാല്‍ ലാറ്റക്‌സ് കോണ്ടം പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ജലാംശമുള്ളതും സിലിക്കണ്‍ അടിസ്ഥാനമാക്കിയ ലൂബ്രിക്കന്റുകള്‍ക്ക് ഈ ദോഷമില്ല.പല തരത്തില്‍ ഉള്ള ഉറകള്‍ ഇന്ന് ലഭ്യമാണ്. നേര്‍ത്തതും, കട്ടിയുള്ളതും, ഡോട്ടുകള്‍ നിറഞ്ഞതും, ബീജത്തെയും രോഗാണുക്കളെയും ചെറുക്കുന്നതും ലൂബ്രിക്കന്റ് അടങ്ങിയതുമെല്ലാം അവയില്‍ ചിലതാണ്. യോനിവരള്‍ച്ച ഉള്ളവര്‍ക്ക് മാത്രമായുള്ള ഉറകളും ഇന്ന് ലഭ്യമാണ്. വാനിലാ, ചോക്ലേറ്റ്, ബനാനാ തുടങ്ങിയ പല ഭക്ഷ്യസാധനങ്ങളുടെ രുചിയും മണവുമുള്ള കോണ്ടവും ഇന്ന് വിപണിയില്‍ യഥേഷ്ടം ലഭ്യമാണ്.
കോണ്ടം നിര്‍മാതാക്കള്‍ നടത്തിയ പഠനങ്ങള്‍ അനുസരിച്ച് നേര്‍ത്ത ഉറകള്‍ക്കാണ് ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത കൂടുതല്‍. ശീഖ്രസ്‌കലനം ഉള്ള പുരുഷന്മാര്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന ഉറകളും ഇന്ന് ലഭ്യമാണ്. പ്രത്യേകതരം ലൂബ്രിക്കന്റ് ഉപയോഗിച്ചാണ് ഇത്തരം കോണ്ടം നിമിക്കുന്നത്.
സ്ത്രീക്ക് രതിമൂര്‍ച്ഛ ലഭ്യമാക്കാന്‍ ഡോട്ടഡ് കോണ്ടം, റിബ്ഡ് കോണ്ടം എന്നിവ ഉപയോഗിക്കുന്നു. ലൈംഗിക ആസ്വാദനം മെച്ചപ്പെടുത്തുക എന്നതാണ് ഇവയുടെ പ്രധാന ലക്ഷ്യം. ഇത്തരം ഉറകള്‍ പുരുഷന് സമയദൈര്‍ഘ്യവും സ്ത്രീക്ക് രതിമൂര്‍ച്ഛ ലഭ്യമാകാന്‍ സഹായിക്കുകയും ചെയ്യുന്നു. മ്യുച്ചല്‍ ക്ലൈമാക്‌സ് എന്ന പേരിലാണ് ഇത്തരം ഉറകള്‍ പൊതുവേ അറിയപ്പെടുന്നത്.
https://www.facebook.com/Malayalivartha