പല്ലിൽ കമ്പിയിട്ടിട്ടുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മുട്ടൻ പണി കിട്ടും; ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയേക്കൂ !
ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ശരീരം വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമായ കാര്യമാണ്. അതിൽ പ്രത്യേകിച്ച് വാ വൃത്തിയായി സൂക്ഷിക്കുക എന്നത് ഏറെ പ്രാധാന്യമുള്ള കാര്യവുമാണ്. രണ്ട് നേരമുള്ള കുളിയും, രണ്ട് നേരമുള്ള പല്ല് തേയ്ക്കലും അതിൽ പ്രധാനപ്പെട്ടവയാണ്. പല്ലുകളുടെ വൃത്തി വളരെ പ്രാധാന്യമുള്ളവയാണ്. അതിൽ പല്ലില്‍ കമ്പിയിട്ടവരെ സംബന്ധിച്ചിടത്തോളം വായ വൃത്തിയാക്കുക എന്നത് കുറച്ച് പ്രയാസകരമായ കാര്യമാണ്.
അതിനാൽ തന്നെ, പല്ലുകള്‍ക്ക് കമ്പിയിട്ടവര്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഏറെ നാളുകള്‍ വായില്‍ പല്ലുകളുമായി പറ്റിനില്‍ക്കുന്ന കമ്പികള്‍ മോണകളില്‍ അണുബാധയുണ്ടാക്കാനും വായ്നാറ്റം, കാവിറ്റി തുടങ്ങിയ അനുബന്ധരോഗങ്ങളിലേക്ക് നയിക്കാനും സാഹചര്യമൊരുക്കുന്നു. അതുകൊണ്ട് പല്ലില്‍ കമ്പിയിട്ടവര്‍ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങളാണ്.
മധുരമുള്ള ആഹാരങ്ങള്‍ കുറയ്ക്കുന്നതാണ് ഉത്തമം. പഞ്ചസാര അടങ്ങിയ ആഹാരങ്ങളും പാനീയങ്ങളും കഴിക്കുന്നത് കുറയ്ക്കുക. മധുരം ഏറെ ഇഷ്ടമുള്ളയാളാണെങ്കില്‍, ഇവ കഴിച്ചതിന് ശേഷം നന്നായി പല്ല് വൃത്തിയാക്കുക. മാത്രമല്ല കാഠിന്യമുള്ളതും ഒട്ടിപ്പിടിക്കാവുന്നതുമായ ആഹാരങ്ങള്‍, മിഠായികളും ച്യൂയിങ് ഗം, ഐസ്, പോപ്കോണ്‍, പിസ്സ തുടങ്ങിയവ പല്ലില്‍ പറ്റിപ്പിടിച്ച് കാവിറ്റിയ്ക്ക് കാരണമായേക്കാം. പല്ലില്‍ കമ്പിയുള്ളത് ആഹാരം പല്ലില്‍ പറ്റിപ്പിടിക്കാനുള്ള സാധ്യത കൂട്ടുന്നു. അത് ചിലപ്പോള്‍ കമ്പിയ്ക്ക് തകരാര്‍ സംഭവിക്കാനും ചികിത്സ നേടാനും സാധ്യത കൂടുതലാകുന്നു.
https://www.facebook.com/Malayalivartha