കൊവിഡ് വ്യാപനത്തിന് ശേഷം ശ്വാസകോശ പ്രശ്‌നങ്ങൾ അലട്ടുന്നുവോ? പരിഹാര മാർഗങ്ങൾ ഇതാ
കോവിഡ് വന്നു മാറിയതിനു ശേഷവും നിരവധിയാളുകൾ ശ്വസനസംബന്ധമായി സങ്കീർണമായ പ്രശ്നങ്ങൾ അനുഭവിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇത് മാറാനായി ശ്വാസകോശ ആരോഗ്യം വർദ്ധിപ്പിക്കുകയാണ് പരിഹാരം. കൂടാതെ ശ്വസനവ്യായാമങ്ങൾ പരിശീലിക്കുന്നത് ശ്വാസകോശത്തെ ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.
ഇങ്ങനെ മതിയായ അളവിൽ ഓക്സിജൻ ലഭിക്കുന്നതിലൂടെ ആന്തരിക അവയവങ്ങളുടെ ആരോഗ്യവും ഉറപ്പാക്കാവുന്നതാണ്. ഇതിനൊപ്പം തന്നെ ആന്റിഓക്സിഡന്റുകൾ, പ്രോട്ടീൻ, ഫോളേറ്റ്, എന്നിവയടങ്ങിയ ആഹാരം കഴിക്കുന്നത് ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാം. മാത്രമല്ല ദോഷകരമായ വിഷവസ്തുക്കളെ നീക്കി ശ്വാസകോശം ശുദ്ധീകരിക്കാനും കഴിയും.
അതേസമയം തന്നെ പതിവായി വ്യായാമം ചെയ്യുന്നതിലൂടെ ശ്വാസകോശശേഷി വർദ്ധിപ്പിക്കും. മാത്രമല്ല ശ്വാസതടസ്സം, ശ്വസിക്കുമ്പോൾ ഉണ്ടാകുന്ന വേദന, തലകറക്കം, സ്ഥിരമായ ചുമ എന്നിവ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ കൊണ്ടാകാം. ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ നിർബന്ധമായും ഡോക്‌ടറെ കാണേണ്ടതാണ്.
https://www.facebook.com/Malayalivartha