പുകവലി അര്‍ബുദത്തിനു പുറമെ കണ്ണിനും ആഘാതം വരുത്തുമെന്ന് നേത്രരോഗ വിദഗ്ദ്ധര്‍
പുകവലി അര്‍ബുദത്തിന് കാരണമാകുമെന്ന് മാത്രമല്ല കാഴ്ചശക്തി ഇല്ലാതാക്കുന്നവിധം \'അറ്റാക്ക്\' വരുമെന്ന് പഠനത്തില്‍ കണ്ടെത്തിയതായി വിദഗ്ധര്‍. കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ് കണ്ണൂരില്‍ സംഘടിപ്പിച്ച നേത്രരോഗ വിദഗ്ധരുടെ സംസ്ഥാനതല സംഗമത്തിലെ സെമിനാറിലാണ് ഇക്കാര്യം വിശദീകരിച്ചത്.
പുകവലിക്കുന്നവരില്‍ കാഴ്ചശക്തി ക്രമേണ കുറഞ്ഞുവരുമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇതിനുപുറമെ, ഹൃദയാഘാതത്തിന് സമാനമായ രീതിയില്‍ കണ്ണിനും ആഘാതം സംഭവിക്കാമെന്നതാണ് പുതിയ പഠനം.
അഞ്ചുരാജ്യങ്ങളില്‍ സിഗരറ്റ് പായ്ക്കിനുമുകളില്‍ പുകവലി കാഴ്ചശക്തി ഇല്ലാതാകാക്കുമെന്ന് മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ മുന്നറിയിപ്പ് പുകവലിക്കാരുടെ എണ്ണം കുറയ്ക്കാനിടയാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുവാക്കളില്‍ നടത്തിയ സര്‍വേയില്‍ കാഴ്ചയില്ലാതാകുമെങ്കില്‍ പുകവലി ഉപേക്ഷിക്കുമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു
പ്രമേഹം കാഴ്ചയെ ബാധിക്കും. പ്രമേഹം കണ്ടെത്തിയാല്‍ ഉടന്‍ നേത്രപരിശോധന നടത്തണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവയും കാഴ്ചയില്ലാതാക്കാന്‍ കാരണമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha