വയര്‍ ചാടുന്നത് ഒഴിവാക്കാന്‍ ദിവസവും ഇങ്ങനെ വെള്ളം കുടിച്ചാല്‍ മതി...
വയര്‍ ചാടുന്നത് സൗന്ദര്യത്തെ തന്നെ ബാധിക്കും. വയര്‍ കുറയാന്‍ പലരും പല മാര്‍ഗം ശേഖരിക്കും. ഭക്ഷണം കഴിക്കാതെയും, കഠിനമേറിയ വ്യായാമങ്ങള്‍ ചെയ്തും, പല മരുന്നുകള്‍ പരീക്ഷിച്ചും അത് പിന്നീട് വിനയായും മറാറുണ്ട്. ഇതിന് ഏറ്റവും നല്ല മാര്‍ഗ്ഗം നിങ്ങളുടെ ദിനചര്യയില്‍ പെരുംജീരക വെള്ളം ചേര്‍ക്കുക എന്നതാണ്. പെരുംജീരക വെള്ളം ദിവസത്തില്‍ ഏത് സമയത്ത് വേണമെങ്കിലും കുടിക്കാം.
പെരുംജീരക വെള്ളം മെറ്റബോളിസം വേഗത്തിലാക്കുന്നു, വിശപ്പ് കുറയ്ക്കുന്നു. ശരീരത്തെ വിഷമുക്തമാക്കുന്നു, ശരീരത്തിലെ കൊഴുപ്പ് അകറ്റുന്നു, അമിതവണ്ണം കുറയ്ക്കാന്‍ ഒരു പരിധിവരെ സഹായിക്കുന്നു. രണ്ട് ചേരുവകളാണ് ഇത് ഉണ്ടാക്കാന്‍ ആവശ്യമായി വരുന്നത്, പെരുംജീരകവും, വെള്ളവും.
12 ടീസ്പൂണ്‍ പെരുംജീരകം എടുത്ത് ഒരു ഗ്ലാസ്സ് പച്ചവെള്ളത്തില്‍ ചേര്‍ക്കുക. അത് നന്നായി ഇളക്കിയതിന് ശേഷം ഒരു രാത്രി മുഴുവന്‍ ഇരിക്കാന്‍ അനുവദിക്കുക, ഇത് മൂടിവെച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. പിറ്റേന്ന് രാവിലെ, വെറും വയറ്റില്‍ കുടിക്കുന്നതാണ് ഉത്തമം.
https://www.facebook.com/Malayalivartha