പല കാരണങ്ങള്‍ കൊണ്ട് പുരുഷന്മാര്‍ കോണ്ടത്തോട് നോ പറയുന്നു
ദാമ്പത്യ ജീവിതത്തില്‍ വളരെ പ്രധാനമാണ് സെക്‌സ്. എന്നാല്‍ പലപ്പോഴും പ്രതീക്ഷിക്കാതെ ഗര്‍ഭം ധരിക്കുന്നത് കുടുംബത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിക്കും. ഇതൊഴിവാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം കോണ്ടം ധരിച്ചതിന് ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടുക എന്നതാണ്.
എന്നാല്‍ കുടുംബസ്ഥരായ മിക്ക പുരുഷന്മാരും ഗര്‍ഭ നിരോധന ഉറകള്‍ ഉപയോഗിക്കാന്‍ തയ്യാറല്ലെന്നാണ് അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. പത്തില്‍ ഒരു പുരുഷന്‍ മാത്രമേ കോണ്ടം ഉപയോഗിക്കാന്‍ തയ്യാറാകുന്നുള്ളുവെന്നാണ് സര്‍വേയില്‍ പറയുന്നത്. പലപ്പോഴും ഗര്‍ഭം ഒഴിവാക്കാനുള്ള ഉത്തരവാദിത്തം സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പിക്കപ്പെടുകയാണ്. കുടുംബാസൂത്രണത്തിന്റെ ഭാഗമായി പത്തില്‍ നാല് സ്ത്രീകളെങ്കിലും സ്‌റ്റെറിലൈസേഷന്‍ ചെയ്യാന്‍ തയ്യാറാകുന്നുണ്ട്.
പുരുഷന്മാര്‍ ഗര്‍ഭനിരോധന ഉറകളോട് നോ പറയാന്‍ പ്രധാനമായും നാല് കാരണങ്ങളാണ് ഉള്ളത്. കോണ്ടം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അറിവില്ലായ്മയും, ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള സംശയവുമാണ് പ്രധാന കാരണം. മെഡിക്കല്‍ സ്‌റ്റോറുകളില്‍ ചെന്ന് കോണ്ടം ചോദിച്ചുവാങ്ങാന്‍ പലര്‍ക്കും മടിയാണ്.കൂടാതെ കോണ്ടം ധരിച്ചാല്‍ സെക്‌സില്‍ സുഖം കുറയുമെന്ന് കരുതുന്ന ഒരുപാടാളുകളുണ്ട്. ഇതും ഗര്‍ഭനിരോധന ഉറകളോട് ആളുകള്‍ നോ പറയാനുള്ളൊരു കാരണമാണ്.
പുരുഷന്മാരിലെ മദ്യാസക്തിയും മറ്റൊരു കാരണമാണെന്ന് ഇന്ത്യന്‍ ജേര്‍ണല്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് എന്ന മാസികയില്‍ ബാലയ്യ ഡോണ്ടിയ പ്രസിദ്ധപ്പെടുത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha