അജിനോമോട്ടോ അടങ്ങിയ വിഭവങ്ങള്‍ കൊച്ചുകുട്ടികള്‍ക്കു നല്കരുത്
ഭക്ഷ്യവിഭവം ഓക്‌സിജനുമായി ചേര്‍ന്ന് ഓക്‌സിഡേറ്റ് ആകാതിരിക്കാന്‍ പ്രോസസ് ഫുഡ്‌സിലെല്ലാം ആന്റിഓക്‌സിഡന്റ് ഉപയോഗിക്കും. (പോഷകസ്വഭാവത്തിലുള്ള ആന്റിഓക്‌സിഡന്റല്ല ഇത്)
ഐസ്്ക്രീം, ജാം എന്നിവയ്ക്കു നിറംകൊടുക്കുന്നതിനു കളറിംഗ് ഏജന്റ്‌സ് ഉപയോഗിക്കുന്നു. മിക്‌സഡ് ഫ്രൂട്ട് ജാമിന് യഥാര്‍ഥത്തിലുളള നിറമല്ല. കളര്‍ ചേര്‍ക്കുകയാണ്. ഫ്രൂട്ട് ജാമിലൊക്കെ എസന്‍സിനൊപ്പം കളറും ചേര്‍ക്കും.
എണ്ണയിലും ആന്റിഓക്‌സിഡന്റ്
എണ്ണയ്ക്ക് ഓക്‌സിഡേഷന്‍ സംഭവിച്ചു കേടാകാതിരിക്കാന്‍ അതില്‍ ആന്റിഓക്‌സിഡന്റ് ചേര്‍ക്കാറുണ്ട്. റിഫൈന്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് അവ ചേര്‍ക്കുന്നത്. ശരീരത്തിനു ഗുണത്തിനായി ചേര്‍ക്കുന്നവയല്ല. ആന്റിഓക്‌സിഡന്റ് എന്നതു കെമിക്കല്‍ തന്നെയാണ്.
പച്ചക്കറികളിലുള്ള പോഷകസ്വഭാവത്തിലുള്ള ആന്റിഓക്‌സിഡന്റല്ല ഇത് എന്നതു പ്രത്യേകം ശ്രദ്ധിക്കുക. എണ്ണയും കൊഴുപ്പും ഓക്‌സീകരണം സംഭവിച്ചു കനച്ചുപോകാതിരിക്കാനാണ് ആന്റിഓക്‌സിഡന്റ് എന്നറിയപ്പെടുന്ന രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്. ഏറെനാള്‍ കേടുകൂടാതിരിക്കാനാണ് അവ ചേര്‍ക്കുന്നത്.
എമള്‍സിഫയേഴ്‌സ്, സ്റ്റെബിലൈസേഴ്‌സ്, തിക്കനേഴ്‌സ്
സോസ്, സൂപ്പ്, ബ്രഡ്, ബേക്ക് ചെയ്തുണ്ടാക്കുന്ന സാധനങ്ങള്‍, മില്‍ക്ക്‌ഷേക്ക് എന്നിവയിലെല്ലാം അതിന്റെ കണ്‍സിസ്റ്റന്‍സി (കൂടുതല്‍ വെള്ളമായി പോകാതെ കട്ടിക്കു വരാന്‍) നിലനിര്‍ത്തുന്നതിനു എമള്‍സിഫയേഴ്‌സ്, സ്റ്റെബിലൈസേഴ്‌സ്, തിക്കനേഴ്‌സ് തുടങ്ങിയ പലതരം അഡിറ്റീവ്‌സ് ചെര്‍ക്കുന്നുണ്ട്. ഇവയിലൊക്കെ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ അനുവദനീയ പരിധി കടക്കുന്നുണേ്ടാ എന്ന കാര്യം കൃത്യമായി ആര്‍ക്കുമറിയില്ല എന്നതാണു വസ്തുത.
ഓറഞ്ചും ഷെല്ലാക്കും
ഓറഞ്ചിന്റെ തൊലിയിലെ ജലാംശം ഇല്ലാതായി പുതുമ നഷ്ടമാകുന്നതു തടയുന്നതിനു ഷെല്ലാക്ക് എന്ന രാസവസ്തു ചേര്‍ക്കാറുണ്ട്. മിഠായികള്‍ക്കും കോണ്‍ ഐസ്്ക്രീമിനും ഈര്‍പ്പത്തില്‍ നിന്നു സംരക്ഷണം നല്കുന്നതിനും നല്ല തിളക്കം കിട്ടുന്നതിനുമൊക്കെ ഷെല്ലാക്ക് ഉപയോഗിക്കാറുണ്ട്.
ടേസ്റ്റ് എന്‍ഹാന്‍സറില്‍ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്
ചില ഉത്പന്നങ്ങളുടെ കവറില്‍ ഫ്രീ ഫ്രം എംഎസ്ജി എന്നു രേഖപ്പെടുത്തിയിരിക്കും. എംഎസ്ജി എന്നാല്‍ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്. അജിനോമോട്ടോ. പക്ഷേ അങ്ങനെ എഴുതിയിട്ടുണ്ടാകുമെങ്കിലും അതിലുള്ള ടേസ്റ്റ് എന്‍ഹാന്‍സറില്‍ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് അടങ്ങിയിട്ടുണ്ട്. അതായത് ഭക്ഷണത്തിന്റെ ചില സ്വാദിന്റെ തീവ്രത കൂട്ടാനും ചിലതിന്റെ കുറയ്ക്കാനും ടേസ്റ്റ് എന്‍ഹാന്‍സര്‍ സഹായകം. വാസ്തവത്തില്‍ നാവിലുള്ള രുചിമുകുളങ്ങളെ ഉത്തേജിപ്പിക്കുകയാണ് എംഎസ്ജി ചെയ്യുന്നത്. സ്വാദില്ലാത്തതിന്റെ തീവ്രത കുറയ്ക്കും, സ്വാദുള്ളതിന്റെ തീവ്രത കൂട്ടും. എല്ലാത്തരം രുചികളെയും ഒരേപോലെ കൂട്ടില്ല. തലച്ചോറില്‍ പെട്ടെന്ന് എത്തുന്ന രുചിയുടെ തീവ്രത കൂട്ടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha