രോഗവിവരങ്ങൾ ഇനി ഡാഷ്ബോർഡിൽ തെളിയും...രാജ്യത്ത് ആദ്യമായി ജീവിതശൈലി രോഗങ്ങൾ കണ്ടെത്താൻ പുതുവഴിയുമായി കേരളം...
30 വയസ്സ് കഴിഞ്ഞവരിലെ ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിങ് സംസ്ഥാനത്ത് വലിയ മാറ്റത്തിനും അതേപോലെതന്നെ നേട്ടത്തിനും വഴിയൊരുക്കുന്നു. സ്‌ക്രീനിങ് നടത്തിയതിനെ തുടർന്ന് രോഗങ്ങളെയും രോഗസാധ്യതയെയുംകുറിച്ച് കൃത്യമായ കണക്കുകള്‍ കിട്ടിത്തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഓരോ പഞ്ചായത്തില്‍ ശൈലീ ആപ്പ് വഴി പദ്ധതി നടപ്പാക്കിത്തുടങ്ങി. മറ്റിടങ്ങളില്‍ രണ്ടാംഘട്ടത്തില്‍ നടപ്പാക്കും.
രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു ഉദ്യമം. ഇതുവഴി പകര്‍ച്ച ഇതര രോഗനിയന്ത്രണ കാര്യത്തില്‍ മുന്നില്‍നിന്ന് വഴികാട്ടുകയാണ് കേരളം. ഈ ഡേറ്റ വഴി രോഗസാധ്യത നേരത്തേ കണ്ടെത്തി ഇടപെടാമെന്നത് വന്‍ നേട്ടമാകും. ജീവിതശൈലീരോഗങ്ങളുടെ കൃത്യമായ കണക്കില്ലെന്നത് കേരളത്തിന്റെ ഏറ്റവും വലിയ പോരായ്മയായിരുന്നു. സംരംഭം തുടങ്ങി ആറ് ആഴ്ചയാകുമ്പോള്‍ സംസ്ഥാനത്ത് എട്ട് ലക്ഷത്തിലധികം പേരുടെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിങ് നടത്തിയതായി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha