ഒരു മനുഷ്യ ശരീരത്തിൽ വൈറ്റമിൻ ഡിയുടെ അഭാവം ഉണ്ടെങ്കിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ ഇത് വായിക്കൂ...പ്രശ്നങ്ങൾ പരിഹരിക്കൂ...
വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ വളരെയേറെ ഗുണങ്ങളാണ് ചെയുന്നത്. ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ പോഷണമാണ് വൈറ്റമിന്‍ ഡി. സൂര്യപ്രകാശത്തിലൂടെ മാത്രമല്ല ചില ഭക്ഷണ വിഭവങ്ങളിൽ നിന്നും വൈറ്റമിൻ ഡി നമുക്ക് ലഭിക്കുന്നു. ആവശ്യത്തിന് വൈറ്റമിൻ ഡി ശരീരത്തിൽ ഇല്ലെങ്കിൽ ക്ഷീണം, സന്ധിവേദന, പേശിക്ക് ദുര്‍ബലത, തലവേദന പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു. എന്നാല്‍ ഇതിനെല്ലാം പുറമേ നാഡീവ്യൂഹപരമായ പ്രശ്നങ്ങളും ഉണ്ടാകുമെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു.
പ്രധാനമായും തലച്ചോറിന്‍റെ ആരോഗ്യവും ധാരണാശേഷിയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. വൈറ്റമിന്‍ ഡിയുടെ അഭാവം മള്‍ട്ടിപ്പിള്‍ സ്ക്ളീറോസിസ്, അല്‍സ്ഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള രോഗങ്ങളിലേക്കും നയിക്കാം. വൈറ്റമിന്‍ ഡി അഭാവം വിഷാദരോഗത്തിലേക്കും നയിക്കുമെന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു.
അമിതവണ്ണമുള്ളവര്‍, ചെറുകുടലിന്‍റെ മുകള്‍ ഭാഗം നീക്കം ചെയ്യുന്ന ഗാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയക്ക് വിധേയരായവര്‍, ലാക്ടോസ് അലര്‍ജിയുള്ളവര്‍, സസ്യാഹാരികള്‍ എന്നിവരിലും അതേപോലെ അള്‍സറേറ്റീവ് കോളൈറ്റിസ്, ക്രോണ്‍സ് ഡിസീസ് എന്നിവ പോലെ വയറും കുടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളവരിലും വൈറ്റമിന്‍ ഡി അഭാവമുണ്ടാകാന്‍ സാധ്യതയേറെയാണ്. പക്ഷെ സ്രെധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ,
അമിതമായി വൈറ്റമിന്‍ ഡി സപ്ലിമെന്‍റുകള്‍ എടുക്കുന്നതും ശരീരത്തിന് ഹാനികരമാണ്. ഇത് ശരീരത്തില്‍ കാല്‍സ്യം കെട്ടിക്കിടന്ന് ഛര്‍ദ്ദി, മനംമറിച്ചില്‍, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, വൃക്കയ്ക്ക് തകരാര്‍ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കാം.
മുതിര്‍ന്നൊരാള്‍ക്ക് ആവശ്യമായ അളവ് പ്രതിദിനം 10 മുതല്‍ 20 മൈക്രോഗ്രാം വരെ വൈറ്റമിന്‍ ഡിയാണ്. എന്നാല്‍ എല്ലുകളും പല്ലുകളുമൊക്കെ വളരുന്ന അവസ്ഥയിലുള്ള കുട്ടികള്‍, എല്ലുകളുടെ ആരോഗ്യം ക്ഷയിച്ച് തുടങ്ങിയ മുതിര്‍ന്നവര്‍ എന്നിവര്‍ക്കെല്ലാം കൂടുതല്‍ വൈറ്റമിന്‍ ഡി പ്രതിദിനം ആവശ്യമാണ്. അതിനാൽ ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന ആളുകളുണ്ടെങ്കിൽ ഒരു ഡോക്ടറുടെ സഹായം നിങ്ങൾ ഉറപ്പായും തേടേണ്ടതാണ്.
https://www.facebook.com/Malayalivartha