കുഞ്ഞുകുട്ടികൾ എന്ത് കയ്യിൽ കിട്ടിയാലും വായിലേക്ക് വയ്ക്കുന്നവരാണ്...മരുന്നുകൾ മാറിക്കഴിച്ചാൽ ഉറപ്പായും അവരിൽ ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ... രക്ഷിതാക്കൾ അറിയാതെ പോകരുത്...
നിങ്ങളുടെ കുട്ടിയെ സുരക്ഷിതമായി സൂക്ഷിക്കാൻ നിങ്ങളുടെ കഴിവിനനുസരിച്ച് എല്ലാം ചെയ്യുന്നു. എന്നാൽ നിങ്ങളുടെ കുഞ്ഞുങ്ങൾ സ്വയം അപകടത്തിൽ പോയി പെടുന്ന സാഹചര്യം ഉണ്ടാകുന്നു. അവർ കളിക്കുന്ന കളിപ്പാട്ടങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ പോലും രക്ഷിതാക്കൾ ശ്രദ്ധാലുവായിരിക്കാൻ കഴിയുമെങ്കിലും, കൊച്ചുകുട്ടികൾക്ക് ഏറ്റവും മാരകമായ അപകടങ്ങളിലൊന്ന് വീടുകളിൽ പതിയിരിക്കുന്നുണ്ടാവും.
എന്ത് കയ്യിൽ കിട്ടിയാലും വായിലേക്ക് വയ്‌ക്കുന്ന ശീലമാണു കുഞ്ഞുകുട്ടികൾക്ക് ഉള്ളത്. മരുന്നുകൾ, ഗുളികകൾ, കീടനാശിനികൾ തുടങ്ങിയവ കഴിച്ച് അപകടങ്ങൾ ഉണ്ടാകുന്നത് സ്ഥിരമായ കാര്യമാണ്. ഒരിക്കലും മരുന്നിനെ "മിട്ടായി" എന്ന് വിളിക്കരുത്. രുചികരമായി കാണപ്പെടുന്നതും മണമുള്ളതുമായ കുട്ടികളുടെ വിറ്റാമിനുകൾ പോലും വലിയ അളവിൽ കഴിക്കുന്നത് ദോഷകരമാണ്. രക്‌തസമ്മർദം, ഡയബറ്റിസ് തുടങ്ങിയവയ്‌ക്കുള്ള ഗുളികകൾ, ടോണിക്, സിറപ്പ് തുടങ്ങിയ മരുന്നുകൾ എന്നിവയിൽ ഏതു കഴിച്ചാലും കുട്ടിയെ ഉടൻതന്നെ ഛർദിപ്പിക്കണം. അത് ഛർദിച്ചു പോയില്ലെങ്കിൽ ട്യൂബിട്ട് വയറു കഴുകിയാൽ പ്രശ്‌നം തീരാനിടയുണ്ട്. എങ്കിലും ചില മരുന്നുകൾ കുട്ടിയുടെ ജീവന് തന്നെ ആപത്താണ്. അതുകൊണ്ട് പരമാവധി എല്ലാ മരുന്നുകളും ഒരു പെട്ടിയിലോ അല്ലെങ്കിൽ കവറുകളിലോ പൂട്ടി ഉയരത്തിൽ നിങ്ങളുടെ കുട്ടിക്ക് എത്തിപ്പെടാത്തതുമായ ഒരു സ്ഥലത്ത് വയ്ക്കുക.
ഉറക്കഗുളിക കഴിച്ചാൽ ശ്വാസതടസ്സവും ഹൃദയസ്‌തംഭനവുമുണ്ടാവും. ഡയബറ്റിസ് ഗുളിക രക്‌തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്‌ക്കും. ബിപിക്കുള്ള ഗുളിക കഴിച്ചാൽ രക്‌തസമ്മർദം താഴും. മാനസിക രോഗികളുടെ മരുന്നു മാറിക്കഴിച്ചാൽ മയക്കം, ബലംപിടിത്തം, ഉമിനീർ ഒലിച്ചിറങ്ങൽ, അബോധാവസ്‌ഥ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും .
അപകടകാരിയായ മരുന്നു കഴിച്ചാൽ ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ട് പോകുക. കഴിച്ച മരുന്നിന്റെ സാമ്പിൾകൂടി ഡോക്‌ടറെ കാണിക്കുന്നത് ചികിൽസ എളുപ്പമാക്കും. അതോടൊപ്പം ധാരാളം വെള്ളം കുടിക്കാൻ കൊടുക്കുക. ഇഷ്‌ടഭക്ഷണവും ഒ.ആർ.എസ് ലായനിയും കൊടുക്കുക. ചുരുക്കിപ്പറഞ്ഞാൽ കുട്ടികൾ എന്തൊക്കെയാണ് കഴിക്കുന്നതെന്ന് രക്ഷിതാക്കൾ ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ കൂടുതൽ കരുതൽ രക്ഷിതാക്കൾ എടുക്കേണ്ടതാണ്.
https://www.facebook.com/Malayalivartha