പ്രമേഹമുണ്ടെങ്കിൽ പഴങ്ങൾ കഴിക്കാമോ? ഏതൊക്കെ പഴങ്ങളാണ് കഴിക്കേണ്ടത്? ഇത്തരം സംശയങ്ങൾ പതിവാണ്...എങ്കിൽ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം...ഇത് മുഴുവൻ വായിച്ച നോക്കു...
പ്രമേഹമുണ്ടെങ്കിൽ പഴങ്ങൾ കഴിക്കാൻ കഴിയില്ലെന്ന് എന്ന് പറഞ്ഞുകേട്ടിട്ടുണ്ടാവും. പഴത്തിൽ കാർബോഹൈഡ്രേറ്റും ഫ്രക്ടോസ് എന്ന പ്രകൃതിദത്ത പഞ്ചസാരയും ഉണ്ട്. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. പഴങ്ങൾ വിറ്റാമിനുകളും ധാതുക്കളും ഫൈറ്റോകെമിക്കൽസ് എന്നറിയപ്പെടുന്ന ശക്തമായ സസ്യ സംയുക്തങ്ങളും നിറഞ്ഞതാണ്.
പഴങ്ങൾ കഴിക്കുന്നത് ഹൃദ്രോഗം, കാൻസർ, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും എന്ന് പഠനങ്ങൾ പറയുന്നു. കാരണം പ്രമേഹം ഹൃദ്രോഗവും മറ്റ് പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
പല പഴങ്ങളിലും നാരുകൾ കൂടുതലാണ്. നാരുകൾ ദഹനത്തെ മന്ദഗതിയിലാക്കുന്നു, രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയാനും അതേപോലെ ആരോഗ്യകരമായ ഭാരം നിലനിർത്തുവാനും സാധിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണം വിട്ട് ഉയരുന്ന രോഗാവസ്ഥയാണ് പ്രമേഹം. പ്രമേഹം വന്നു കഴിഞ്ഞാല്‍ നാം മുന്‍പ് രസിച്ച് കഴിച്ചിരുന്ന പല ഭക്ഷണവിഭവങ്ങളും നിയന്ത്രിക്കേണ്ടതായി വന്നേക്കും. പ്രമേഹക്കാര്‍ക്ക് തങ്ങളുടെ ഭക്ഷണക്രമത്തില്‍ ഭയക്കാതെ ഉള്‍പ്പെടുത്താന്‍ പറ്റുന്ന അഞ്ച് പഴങ്ങള്‍ പരിചയപ്പെടാം.
പപ്പായ: പപ്പായയില്‍ അടങ്ങിയിരിക്കുന്ന ഫ്ളാവനോയ്ഡുകള്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതില്‍ പങ്ക് വഹിക്കുന്നു. പപ്പായയിലെ ആന്‍റിഓക്സിഡന്‍റുകള്‍ കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടഞ്ഞ് ഭാരനിയന്ത്രണത്തിലും സഹായിക്കുന്നു.
പേരയ്ക്ക: ഡയറ്ററി ഫൈബറിനാല്‍ സമ്പന്നമായ പേരയ്ക്ക ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കാലറിയും ഇതില്‍ കുറവാണ്. ഇവയുടെ പോഷണം കോശങ്ങളിലേക്ക് വളരെ പതിയെ മാത്രം ആഗീരണം ചെയ്യപ്പെടുന്നു.
ആപ്പിള്‍: ആപ്പിള്‍ പതിവായി കഴിക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധം കുറച്ച് പ്രമേഹനിയന്ത്രണത്തിനു സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോളുകള്‍ പാന്‍ക്രിയാസിനെ ഉത്തേജിപ്പിച്ച് ഇന്‍സുലിന്‍ ഉത്പാദനവും വര്‍ധിപ്പിക്കുന്നു.
പീച്ച്: ഉയർന്ന ഫൈബര്‍ തോതുള്ള പീച്ച് പ്രമേഹത്തിനും ഫലപ്രദമായ പരിഹാരമാണ്. ഇതിലെ ബയോആക്ടീവ് സംയുക്തങ്ങള്‍ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സഹായിക്കുന്നു.
ഞാവല്‍: ഇന്ത്യന്‍ ബ്ലാക്ബെറി എന്നറിയപ്പെടുന്ന ഞാവല്‍ ഇന്‍സുലിന്‍ പ്രശ്നങ്ങള്‍ക്കുള്ള ആയുര്‍വേദ പരിഹാരമായി ഉപയോഗിച്ചു വരുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന സംയുക്തങ്ങളും ആന്‍റിഓക്സിഡന്‍റുകളും സ്റ്റാര്‍ച്ചിനെ ഊര്‍ജ്ജമാക്കി മാറ്റുകയും രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കുകയും ചെയ്യുന്നു.
പഴങ്ങൾ രക്തത്തിലെ പഞ്ചസാരയെ എങ്ങനെ ബാധിക്കുന്നു?
കാർബോഹൈഡ്രേറ്റ് ഉള്ളതിനാൽ പഴങ്ങൾ രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കും. അതിനാൽ നിങ്ങൾ കഴിക്കുന്ന കാർബോഹൈഡ്രേറ്റുകൾ കണക്കാക്കുകയും മരുന്ന്, ഭക്ഷണക്രമം, ജീവിതശൈലി തിരഞ്ഞെടുപ്പുകൾ എന്നിവയുമായി സന്തുലിതമാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാക്കുന്നതിൽ പ്രശ്‌നമുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ അറിയിക്കുക.
https://www.facebook.com/Malayalivartha