ഈ മരം വീട്ടില്‍ ഉണ്ടെങ്കില്‍ സമ്ബത്തും ഐശ്വര്യവും നിങ്ങളെ തേടിയെത്തും...
വാസ്തു പ്രകാരം വീടുകളില്‍ നെല്ലിമരം നടുന്നത് കുടുംബാംഗങ്ങളുടെ ആരോഗ്യവും ധനവും വര്‍ദ്ധിക്കാന്‍ കാരണമാകും എന്നാണ് വിശ്വാസം.സംസ്‌കൃതത്തില്‍ ആമലകി, അമൃതഫലം എന്നറിയപ്പെടുന്ന നെല്ലിക്ക ആയുര്‍വേദ ഔഷധങ്ങളിലെ പ്രധാന ചേരുവയാണ്. ജരാനരകള്‍ അകറ്റി ആരോഗ്യം പ്രദാനം ചെയ്യുന്ന നെല്ലിക്ക അമൃതിനു തുല്യമാണെന്നാണ് പറയപ്പെടുന്നത്.
ഒട്ടനവധി സവിഷേതകളുള്ള ഈ വൃക്ഷം വീടിന്റെ കുബേര ദിക്കായ വടക്കുഭാഗത്ത് നട്ടുവളര്‍ത്തുന്നതാണ് ഉത്തമം. ഈ ഭാഗത്തു നെല്ലിമരം ഉണ്ടെങ്കില്‍ കുടുംബത്തിന് സമ്ബത്തിന്റെ കാര്യത്തില്‍ ഒരു കുറവും വരില്ലെന്നാണ് വിശ്വാസം. കൂടാതെ മാസപ്പിറവി, വെള്ളിയാഴ്ച, നവമി, അമാവാസി, പൗര്‍ണമി എന്നീ ദിവസങ്ങളില്‍ നെല്ലിക്ക അടര്‍ത്താന്‍ പാടുള്ളതല്ല.പൂജാമുറിയിലും നെല്ലിക്ക വയ്ക്കുന്നത് സാമ്ബത്തിക അഭിവൃദ്ധിക്ക് കാരണമാകുമെന്നാണ് വിശ്വാസം. വീട്ടുവളപ്പില്‍ ഒരു നെല്ലി മരമെങ്കിലും ഉണ്ടെങ്കില്‍ പോസിറ്റീവ് ഊര്‍ജം വര്‍ദ്ധിക്കും.
https://www.facebook.com/Malayalivartha