കോണ്ടത്തിന്റെ വലിപ്പം തിരിച്ചറിഞ്ഞില്ലെങ്കില്‍...
ഏറ്റവും എളുപ്പമുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കോണ്ടം. ലൈംഗികമായി പകരുന്ന രോഗങ്ങള്‍ ഒഴിവാക്കാനുള്ള മികച്ച മാര്‍ഗം കൂടിയാണ് കോണ്ടം. പുരുഷ ബീജങ്ങളെ തടഞ്ഞ് അണ്ഡബീജ സംയോഗം നടക്കാതെയും ലൈംഗിക രോഗങ്ങള്‍ പകരാതെയും നോക്കുകയാണ് കോണ്ടം ചെയ്യുന്നത്.
അനുയോജ്യമായ കോണ്ടം വലുപ്പം ഏതാണെന്ന് തിരിച്ചറിയാം. അതിനെ കുറിച്ച് ഓണ്‍ലൈന്‍ കോണ്ടം കമ്പനിയായ ലക്കി ബ്‌ളോക്ക് പറയുന്നത് ലിംഗത്തിന്റെ ചുറ്റളവ് അടിസ്ഥാനമാക്കിയാകണം കോണ്ടം വാങ്ങേണ്ടത്. മറിച്ച് നീളം നോക്കിയല്ലെന്ന് കമ്പനി സി ഇ ഒ മെലിസ വൈറ്റ് പറഞ്ഞു. ലിംഗത്തിന്റെ ചുറ്റളവിന്റെ വലുപ്പം നോക്കിയല്ല വാങ്ങിയതെങ്കില്‍ സെക്‌സിനിടെ കോണ്ടം തെന്നി മാറുകയോ കീറുകയോ ചെയ്യാനുള്ള സാധ്യത കൂടുതലാണ് .
ശരിയായ കോണ്ടം കൃത്യമായി കണ്ടെത്തേണ്ടത് വളരെ പ്രധാനമാണെന്നും അവര്‍ പറയുന്നു. ശരിയായ കോണ്ടം ഉപയോഗിച്ചില്ലെങ്കില്‍ ലൈംഗിക ബന്ധത്തില്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന സുഖകരമായ സംവേദനങ്ങളെ പരിമിതപ്പെടുത്തുന്നുവെന്നും മെലിസ പറഞ്ഞു. ലിംഗത്തിന്റെ നീളത്തിന് പകരം ലിംഗത്തിന്റെ ചുറ്റളവില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവര്‍ പറയുന്നു.
15,500 പുരുഷന്മാരുടെ ലിംഗങ്ങളുടെ പരിശോധനയില്‍ ലിംഗത്തിന് 5.16 ഇഞ്ച് നീളവും 4.59 ഇഞ്ച് വീതിയും ഉണ്ടാകുമെന്നും പഠനത്തില്‍ പറയുന്നു. ശരാശരി കോണ്ടം 7.5 ഇഞ്ച് നീളവും 2 ഇഞ്ച് വീതിയുമുള്ളതാണെന്ന് ചിക്കാഗോയിലെ റഷ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ യൂറോളജി പ്രൊഫസറും പ്രോമെസെന്റ് മെഡിക്കല്‍ അഡ്വൈസറുമായ ഡോ. ലോറന്‍സ് ലെവിന്‍ മെന്‍സ് ഹെല്‍ത്തിനോട് പറഞ്ഞു. പല പുരുഷന്മാര്‍ക്കും അവരുടെ കോണ്ടത്തിന്റെ ശരിയായ വലുപ്പം അറിയില്ല. തന്റെ കമ്പനിയായ ലക്കി ബ്ലോക്ക് ഒന്നിലധികം കോണ്ടം വലുപ്പങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാമ്പിള്‍ പായ്ക്കുകള്‍ വില്‍ക്കുന്നുണ്ടെന്നും മെലിസ പറഞ്ഞു.
https://www.facebook.com/Malayalivartha