ദിവസേനയുള്ള വ്യായാമം മരണത്തിലെക്ക് വരെ നയിക്കുമെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു...എന്താകാം ഇതിനു പിന്നിലെ കാരണം? പ്രത്യേകിച്ച് ജിമ്മിൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം? ഇത് മുഴുവൻ വായിക്കു...
ഹൃദയാഘാതം, ഹൃദയസ്തംഭനം, മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം എന്നിവ എല്ലാം ഇപ്പോൾ സർവസാധാരണമായി കഴിഞ്ഞിരിക്കുന്നു. ഈ അസുഖങ്ങൾ പണ്ടു മുതലേ നിലവിലുണ്ട്. ഈയിടെ കണ്ടുപിടിച്ചതൊന്നുമല്ല. പക്ഷെ കുറച്ചു കാലം മുൻപ് വരെ ഇത്തരം അസുഖങ്ങൾ പ്രായമായവരിൽ മാത്രമാണ് കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ 40 വയസ്സിൽ താഴെ ഉള്ളവർ പോലും ഹാർട്ട് അറ്റാക്ക് വന്നു മരിച്ചു പോകുന്നുണ്ട്.
എന്താകാം ഇതിനു പിന്നിലെ കാരണം ? ഒരുപിടി കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. പാരമ്പര്യഘടകങ്ങള്‍ തുടങ്ങി- ബിപി, പ്രമേഹം, കൊളസ്ട്രോള്‍ പോലുള്ള ജീവിതശൈലീരോഗങ്ങള്‍, അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണക്രമം, പുകവലി, മദ്യപാനം ,വ്യായാമമില്ലായ്മ എന്നിങ്ങനെ പലതും ഇവയ്ക്ക് പിന്നില്‍ കാരണങ്ങളായി പറയാറുണ്ട്
ന്യൂഡൽഹിയിലെ അപ്പോളോ ഹോസ്പിറ്റൽസിലെ സീനിയർ കൺസൾട്ടന്റ്, കാർഡിയാക് ഇലക്‌ട്രോഫിസിയോളജിസ്റ്റും ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ.വനിത അറോറ ഒരഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ ആണ്: ''യുവാക്കൾ പൊതുവെ ഹൃദയ പരിശോധനകളൊന്നും നടത്താറില്ല. പക്ഷെ പതിനഞ്ചു വയസ്സുപോലും തികയുന്നതിനു മുൻപ് ജിമ്മിൽ പോകുന്ന കുട്ടികൾ വരെ ഉണ്ട്. ജിമ്മിൽ പോയി ഭാരോദ്വഹനം, ട്രെഡ്‌മിൽ വർക്ക്ഔട്ട്, ക്രോസ് ട്രെയിനിംഗ് പോലുള്ള കടുത്ത വ്യായാമങ്ങൾ ചെയ്യുന്നത് ഹൃദയത്തിന്റെ പ്രവർത്തനം കൂട്ടുന്നു. ഇതിനും പുറമെയാണ് നല്ലതല്ലാത്ത സപ്ലിമെന്റുകൾ കഴിക്കുന്നത്. പ്രീ-കാർഡിയാക് ചെക്കപ്പ് കൂടാതെ ഇത്തരം അമിത വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്റെ ശക്തി കുറയാൻ കാരണമാകുന്നുണ്ട്.
പാരമ്പര്യമായി കൊളസ്ട്രോൾ ,പ്രമേഹം പോലുള്ള അസുഖമുള്ളവരിൽ ഏകദേശം ഇരുപത് വയസ്സ് ആകുന്നതോടെ , ഈ അസുഖങ്ങളുടെ ജനിതക ഘടകങ്ങളും അവരിൽ ശക്തിയാർജ്ജിക്കാൻ തുടങ്ങും . പക്ഷെ സാധാരണ ഗതിയിൽ യുവാക്കളെ ഇത് പ്രതികൂലമായി ബാധിക്കാറില്ല എങ്കിലും കടുത്ത ശാരീരിക അദ്ധ്വാനം, ഏതെങ്കിലും തരത്തിലുള്ള അണുബാധ എന്നിവ ഉണ്ടാകുമ്പോൾ അത് ഹൃദയാരോഗ്യത്തെ ബാധിക്കും.
മാത്രമല്ല ഇന്നത്തെ യുവജനത നേരിടുന്ന പ്രധാന പ്രശ്നം സാമൂഹികമായി ഉള്‍വലിഞ്ഞ ജീവിതം, ഏകാന്തത എന്നിവയൊക്കെയാണ് . മുൻപൊക്കെ സാമൂഹികമായ ഉള്‍വലിയലും ഏകാന്തതയും ഏറ്റവുമധികം കാണപ്പെട്ടിരുന്നത് പ്രായമായവരിലാണ്. അതുകൊണ്ട് തന്നെ പ്രായമായവരിലാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമെല്ലാം കൂടുതല്‍ സാധ്യതയുണ്ടായിരുന്നതും .
എന്നാല്‍ ഇന്ന് ഏറ്റവുമധികം ഒറ്റപ്പെട്ട് ജീവിക്കുന്നത് 18നും 22നും ഇടയില്‍ പ്രായമുള്ളവരാണെന്നാണ് 'ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി' പുറത്തുവിട്ടിട്ടുള്ളൊരു സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സാമൂഹികകാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും സോഷ്യല്‍ മീഡിയില്‍ അമിതമായി സജീവമാകുന്നതുമാണ് ഇതിനുള്ള കാരണമായി ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. ഇപ്പോഴത്തെ കുട്ടികൾ സ്‌കൂളിലും പാഠ്യപുസ്തകങ്ങളിലും മാത്രമായി ഒതുങ്ങി പോയപ്പോൾ അവർക്ക് നഷ്ടപെട്ടത് സാമൂഹ്യജീവിതവും കുട്ടിക്കാലത്തെ കളികളുമൊക്കെയാണ് . പകരം അവരിപ്പോൾ ജിമ്മിലും സോഷ്യൽ മീഡിയകളിലും ആണ് കൂടുതൽ സമയം ചെലവഴിക്കുന്നത്
എന്നാല്‍ എന്തുകൊണ്ടാണ് ഒരു വ്യക്തിയില്‍ ഹൃദയാഘാതമോ പക്ഷാഘാതമോ സംഭവിക്കുന്നതെന്നതിന് കൃത്യമായി ഒരു കാരണം പറയാൻ പല സന്ദര്‍ഭങ്ങളിലും ഡോക്ടര്‍മാര്‍ക്ക് പോലും സാധ്യമല്ല. എന്തായാലും മേല്‍പ്പറഞ്ഞ കാരണങ്ങളെല്ലാം ഇതിലുള്‍പ്പെടാം.
'നാല് ദശാബ്ദങ്ങള്‍ നീണ്ടൊരു പഠനമാണിത്. ഇതിനൊടുവില്‍ സാമൂഹികമായ ഉള്‍വലിയലും ഏകാന്തതയും ഹൃദയാഘാതം- പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നുതന്നെയാണ് കണ്ടെത്തിയത് മാത്രമല്ല, പല ശാരീരിക- മാനസികാരോഗ്യപ്രശ്നങ്ങള്‍ക്കും ഈ രണ്ട് അവസ്ഥകളും കാരണമാകുകയും ചെയ്തേക്കാമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ അമേരിക്കൻ ഹാര്‍ട്ട് അസോസിയേഷനിലെ ക്രിസ്റ്റല്‍ വിലീ സീന്‍ വ്യക്തമാക്കിയിട്ടുണ്ട്.
നല്ല ഡയറ്റ്, ഉറക്കം, ആവശ്യത്തിന് വ്യായാമം എന്നിവയ്ക്കൊപ്പം സമ്മര്‍ദ്ദങ്ങളില്ലാതെ മറ്റുള്ളവരോട് ഇടപഴകുന്നത് തീര്‍ച്ചയായും ശരീരത്തെയും മനസിനെയും ഒരുപോലെ 'പോസിറ്റീവ്' ആയി സ്വാധീനിക്കും.
https://www.facebook.com/Malayalivartha