നിങ്ങളുടെ ഫ്രിഡ്ജ് എത്രത്തോളം അണുവിമുക്തമാണ് എന്ന ചോദ്യത്തിന് ഉത്തരം പറയാൻ സാധിക്കുമോ? ഫ്രിഡ്ജിൽ ആഹാരസാധനങ്ങൾ എങ്ങനെ സൂക്ഷിക്കാം? ആരും അറിയാതെ പോകരുത്...ഇത് മുഴുവൻ വായിക്കു...
ഇപ്പോൾ ഫ്രിഡ്ജ് എന്ന ഉപകരണം രോഗാണുക്കൾക്ക് പ്രജനനത്തിന് അനുയോജ്യമായ സ്ഥലമായി മാറിയിരിക്കുകയാണ്. ടിന്നിലടച്ച തക്കാളിയുടെ തുറന്ന ടിൻ, ചോർന്നൊലിക്കുന്ന ഇറച്ചി പൊതി, കേടായ പാൽ തുടങ്ങിയ സാധനങ്ങൾ റഫ്രിജറേറ്ററിൽ ധാരാളമുണ്ട്. അതിനാൽ ഇത്തരം ആഹാരങ്ങളിൽ അണുക്കൾ ഉണ്ടാകുകയും അതു കഴിക്കുന്നത് മൂലം വയറിന് അസ്വസ്ഥതയ്ക്കും വയറിളക്കത്തിനും കാരണമാകുന്നു. ഇ.കോളി, സാൽമൊണല്ല, ലിസ്റ്റീരിയ, ക്യാമ്പിലോബാക്റ്റർ, നോറോവൈറസ് തുടങ്ങിയ അപകടകരമായേക്കാവുന്ന നിരവധി അണുക്കൾ ശരാശരി ഗാർഹിക ഫ്രിഡ്ജിൽ പതിയിരിക്കുന്നതായി കണ്ടെത്തിയതിൽ അതിശയിക്കാനില്ല.
ഫ്രിഡ്ജ് ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ബാക്ടീരിയകളുടെയും പൂപ്പൽ വളർച്ചയുടെയും സാധ്യത കുറയ്ക്കുന്നതിനുവേണ്ടിയുള്ള പ്രയോജനമായ ഒരു ഉപകരണം ആണെങ്കിൽ പോലും, അത് ഇപ്പോൾ ആരോഗ്യത്തിന് ഹാനികരമാകുമെന്നത് ആശങ്കാജനകമാണ്. കിട്ടുന്നതെന്തും ഫ്രിജിൽ സൂക്ഷിക്കുന്നവരും പാകം ചെയ്ത ആഹാരം ആഴ്ചകളോളം ഫ്രിജിൽ വയ്ക്കുന്നവരും കുറവല്ല. എന്നാൽ ഈ ഫ്രിജ് അണുക്കളുടെ ഒു വിളനിലം കൂടിയാണ്. ആഹാരസാധനങ്ങൾ കേടാകാതിരിക്കാൻ ഫ്രിജിൽ സൂക്ഷിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു നോക്കാം.
മുട്ടയും പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കി വേണം ഫ്രിജിൽ വയ്ക്കാൻ. അല്ലെങ്കിൽ ഇതിലെ മാലിന്യങ്ങൾ ഫ്രിജിലെത്താം. പാകപ്പെടുത്തിയ ആഹാരം ഫ്രിജിൽ വയ്ക്കുമ്പോൾ അടച്ചു സൂക്ഷിക്കുന്നതിലൂടെ അണുബാധ തടയാം.
മത്സ്യവും മാംസവുമൊക്കെ കഴുകി വൃത്തിയാക്കി ഓരോ നേരത്തേക്കും ആവശ്യമായവ ചെറു കണ്ടയ്നറുകളിലാക്കി വയ്ക്കുന്നത് ഉപകാരപ്രദമാകും. ഒന്നിച്ചു വയ്ക്കുമ്പോൾ ഓരോ തവണയും ഇവ മുഴുവൻ പുറത്തെടുത്ത് തണുപ്പ് മാറ്റേണ്ടി വരും. അത് ഇവ ചീത്തയാകുന്നതിനും കാരണമാകാം.
പാകപ്പെടുത്തിയ സാധനങ്ങൾ ഫ്രിജിൽ വച്ചിട്ട് അത് ഒന്നിലേറെ തവണ ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. ഉടൻ ഉപയോഗിക്കാനുള്ളത് ഫ്രിജിലും പിന്നീട് എടുക്കേണ്ടത് ഫ്രീസറിലും വയ്ക്കാം.
ഒരു തവണ ഫ്രിജിൽ നിന്ന് എടുക്കുന്നത് അപ്പോൾതന്നെ ഉപയോഗിച്ചു തീർക്കണം. മത്സ്യവും മാംസവും ഒരാഴ്ചയിലധികം ഫ്രീസറിൽ വച്ച് ഉപയോഗിക്കുകയുമരുത്.
ആവശ്യമായ താപനിലയിൽ ആഹാരം പാകപ്പെടുത്തുമ്പോൾ ഉപദ്രവകാരികളായ ബാക്ടീരിയകൾ നശിക്കുന്നു. ഒരു ഫുഡ് തെർമോമീറ്ററിന്റെ സഹായത്തോടെ കൃത്യമായ രീതിയിൽ ആഹാരം പാകപ്പെട്ടിട്ടുണ്ടോ എന്നറിയാൻ സാധിക്കും. കൃത്യമായ ആന്തരിക താപനില വരെ ആഹാരം പാകചെയ്യപ്പെട്ടോയെന്നും അപകടകാരികളായ ബാക്ടീരിയകൾ നീക്കം ചെയ്യപ്പെട്ടോയെന്നും അറിയാൻ ഫുഡ് തെർമോമീറ്റർ സഹായിക്കും.
https://www.facebook.com/Malayalivartha