നിങ്ങൾ ദിവസവും മൾട്ടിവൈറ്റമിനുകൾ കഴിക്കുന്നവരാനോ? എങ്കിൽ ഇത് കൂടി കേട്ടിട്ട് കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കൂ... ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ...പഠനം പറയുന്നത് ഇങ്ങനെ...
ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ ദൈനംദിന മൾട്ടിവിറ്റമിൻ ഉപഭോഗം ഇപ്പോൾ കുറെ വര്ഷങ്ങളായി വർഷങ്ങളിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിറ്റാമിനുകൾ ഫലപ്രദമല്ലെങ്കിൽ, കുറഞ്ഞത് അവ സുരക്ഷിതമാണെന്ന് മിക്ക ആളുകളും വിശ്വസിക്കുന്നു. എന്നിരുന്നാലും, വിറ്റാമിൻ ഉപഭോഗത്തിന്റെ ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ അജ്ഞാതമാണ്.
ആരോഗ്യം നിലനിർത്താനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനുമൊക്കെ പലരും ഇന്ന് ഉപയോഗിക്കുന്ന സപ്ലിമെന്റുകളാണ് മൾട്ടി വൈറ്റമിനുകൾ. ചിലരാകട്ടെ ഡോക്ടർമാരുടെ നിർദേശം കൂടാതെതന്നെ ഇവ മെഡിക്കൽ ഷോപ്പുകളിൽനിന്ന് വാങ്ങി കഴിക്കാറുണ്ട്. എന്നാൽ ഇങ്ങനെ മൾട്ടിവൈറ്റമിനുകൾ കഴിക്കുന്നതുകൊണ്ട് ഒരു പ്രയോജനവും ശരീരത്തിന് ഉണ്ടാകുന്നില്ലെന്ന് ഹാർവഡ് മെഡിക്കൽ സ്കൂൾ നടത്തിയ പഠനത്തിൽ കണ്ടെത്തി.
ഏഴ് ലക്ഷം പേരെ ഉൾപ്പെടുത്തി നടത്തിയ 84 പഠനങ്ങൾ അവലോകനം ചെയ്താണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്. അർബുദമോ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്ന ഹൃദ്രോഗങ്ങളോ തടയുന്നതിൽ വൈറ്റമിൻ, മിനറൽ സപ്ലിമെന്റുകൾ യാതൊരു പങ്കും വഹിക്കുന്നില്ലെന്ന് ജാമാ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പറയുന്നു. മൾട്ടി വൈറ്റമിൻ സപ്ലിമെന്റുകൾ വാങ്ങാൻ ചെലവഴിക്കുന്ന പണം ആരോഗ്യകരമായ ഭക്ഷണങ്ങൾ വാങ്ങാൻ വിനിയോഗിക്കണമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഹാർവഡ് അസോഷ്യേറ്റ് പ്രഫസർ ഡോ. പീറ്റർ കോഹൻ ചൂണ്ടിക്കാട്ടി.
വിറ്റാമിൻ എ, ഇ, ഡി, സി, ഫോളിക് ആസിഡ് എന്നിവയുടെ ഉയർന്ന ഡോസ് സപ്ലിമെന്റുകൾ കഴിക്കുന്നത് രോഗം തടയുന്നതിന് എല്ലായ്പ്പോഴും ഫലപ്രദമല്ല, മാത്രമല്ല ഇത് ആരോഗ്യത്തിന് ഹാനികരവുമാണ് എന്നതാണ് പഠനങ്ങൾ പറയുന്നത്. മൾട്ടി വൈറ്റമിനുകൾ ആരോഗ്യം കാത്തു രക്ഷിക്കും എന്ന അമിത ആത്മവിശ്വാസം പോഷകസമ്പുഷ്ടമായ ഭക്ഷണവിഭവങ്ങൾ കഴിക്കാതിരിക്കാൻ ഇടയാക്കുമെന്നും ഗവേഷകർ ആശങ്ക പ്രകടിപ്പിക്കുന്നു
എന്നാൽ ചിലർക്ക് മൾട്ടിവൈറ്റമിൻ കഴിക്കേണ്ടത് ആവശ്യമായി വന്നേക്കാമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. രോഗങ്ങൾ മൂലം നിയന്ത്രിത ഭക്ഷണക്രമം പിന്തുടരുന്നവർക്കും പോഷണങ്ങൾ ആഗിരണം ചെയ്യപ്പെടാൻ ബുദ്ധിമുട്ടുള്ള തരത്തിൽ ഗാസ്ട്രോ ഇന്റസ്റ്റൈനൽ പ്രശ്നങ്ങളുള്ളവർക്കും സപ്ലിമെന്റുകൾ ശുപാർശ ചെയ്യപ്പെടാം. ആവശ്യത്തിന് സൂര്യപ്രകാശമേൽക്കാൻ സാഹചര്യമില്ലാത്തവർക്ക് ദിവസവും വൈറ്റമിൻ ഡി സപ്ലിമെന്റുകൾ നിർദേശിക്കപ്പെടാറുണ്ട്. ചുവന്ന രക്തകോശങ്ങളുടെ കുറവ് മൂലം വിളർച്ച നേരിടുന്നവർക്ക് അയൺ സപ്ലിമെന്റുകളും വേണ്ടി വന്നേക്കാമെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
https://www.facebook.com/Malayalivartha