അമിതമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം അമിതവണ്ണമുണ്ടാക്കുമെന്ന് പഠനം
![](https://www.malayalivartha.com/assets/coverphotos/w330/26014.jpg)
അമിതമായ ആന്റിബയോട്ടിക്കുകള്‍ ഉയോഗിക്കുന്നവര്‍ക്ക്്് അമിതവണ്ണമുണ്ടാകുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ബാല്യത്തില്‍ ധാരാളം ആന്റിബയോട്ടിക് എടുക്കുന്ന കുട്ടികള്‍ക്ക് മറ്റുള്ള കുട്ടികളെക്കാളും അമിത വണ്ണത്തിനുള്ള സാധ്യതയുണ്ടെന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പബ്‌ളിക് ഹെല്‍ത്തിലെ പ്രഫസര്‍ ബ്രയാന്‍ ഷാവാട്ട്‌സ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തല്‍.
മൂന്നിനും പതിനെട്ട് വയസിനും ഇടയിലുള്ള 1,63,820 പേരുടെ ജനുവരി 2001 മുതല്‍ ഫെബ്രുവരി 2012 വരെയുള്ള ആരോഗ്യ റിപ്പോര്‍ട്ടുകള്‍ പഠനത്തിനു വിധേയമാക്കിയാണ് ഷാവാട്ട്‌സ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. പഠനത്തിന് വിധേയരായ വ്യക്തികളുടെ ഉയരവും തൂക്കവും ഒരോ വര്‍ഷവും അവര്‍ ഉപയോഗിച്ച ആന്റിബയോട്ടിക്കുകളുടെ അളവും താരതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്. ബാല്യത്തില്‍ ഏഴോ അതിലധികമോ തവണ ആന്റിബയോട്ടിക്കുകള്‍ ശരീരത്തിന്റെ ഭാര ഉയര അനുപാതത്തെ (ബോഡി മാസ് ഇന്‍ഡക്‌സ്) സാരമായി ബാധിക്കുന്നതോടെ അമിതവണ്ണത്തിനു കാരണമാകുകയും ചെയ്യുന്നു. ആന്റിബയോട്ടിക് ഉപയോഗിച്ചവര്‍ പതിനഞ്ച് വയസാകുന്നതോടെ മറ്റുള്ളവരെക്കാള്‍ മൂന്ന് പൗണ്ട് (1.3 കിലോഗ്രാം) വരെ അമിതഭാരം രേഖപ്പെടുത്തുന്നു.
മനുഷ്യന്റെയും മൃഗങ്ങളുടെയും കോശങ്ങള്‍ക്കു തകരാറു വരുത്താതെ രോഗാണുക്കളെ നശിപ്പിക്കുന്ന പദാര്‍ഥങ്ങളാണ് ആന്റിബയോട്ടിക്. സാധാരണ സൂക്ഷ്മജീവികളില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന ഈ പദാര്‍ഥങ്ങള്‍ കൃത്രിമമായി തുടര്‍ന്നു നിര്‍മിക്കാനുമാകും. ഗുളികയായും കുത്തിവയ്പായും നിശ്ചിതരീതിയില്‍ നല്‍കുമ്പോള്‍ ഇവയ്ക്കു പല രോഗാണുക്കളെയും നശിപ്പിക്കാനും അതുവഴി രോഗങ്ങള്‍ ഭേദമാക്കാനും കഴിയും.
ശരീരത്തിന്റെ ഭാര-ഉയര അനുപാത (ബോഡി മാസ് ഇന്‍ഡക്‌സ്) പരിശോധനയിലൂടെ പൊണ്ണത്തടിയനാണോയെന്നു സ്വയം തിരിച്ചറിയാം. സ്വന്തം ഭാരത്തെ (കി.ഗ്രാമില്‍) ഉയരവുമായി (മീറ്റര്‍ സ്‌ക്വയര്‍) ഹരിക്കുന്നതിലൂടെ ലഭിക്കുന്ന സംഖ്യയാണ് ഭാരഉയര അനുപാതം. ഇത് 18.5 മുതല്‍ 24.9 വരെയാണെങ്കില്‍ നിങ്ങളുടെ തടി പാകമാണ്. 28 മുതല്‍ 29.9 വരെയാണ് ലഭിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് അമിത ഭാരമുണ്ട്. മുപ്പതിനു മുകളിലാണു ലഭിക്കുന്നതെങ്കില്‍ നിങ്ങള്‍ പൊണ്ണത്തടിയനാണ്. ഉദാഹരണത്തിന് 70 കിലോ ഗ്രാം തൂക്കവും 175 സെന്റിമീറ്റര്‍ ഉയരവുമുള്ള ഒരാളുടെ അനുപാതം 22.9 ആയിരിക്കും. അര വണ്ണത്തിന്റെ അളവ് നോക്കിയും തടി കൂടുതലുണ്ടോയെന്നു മനസ്സിലാക്കാം. പുരുഷന്റെ അരവണ്ണം 102 സെ.മീറ്ററില്‍ താഴെയും സ്ത്രീയുടേത് 88 സെ.മീറ്ററില്‍ താഴെയുമായിരിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha