ഗുഹ്യരോമങ്ങൾ നീക്കം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? അധികം ആർക്കും അറിയാത്ത കാര്യങ്ങൾ... ഇത് മുഴുവൻ വായിക്കു...
ഒരു വ്യക്തി പ്രായപൂർത്തിയാവുന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ഗുഹ്യഭാഗത്തെ രോമവളർച്ച. പ്രത്യേകിച്ചും സ്ത്രീകൾക്ക്. അതിനാൽത്തന്നെ ഷേവിംഗിലൂടെയും മറ്റും അടിക്കടി ഇത് നീക്കം ചെയ്യാനും ശ്രമിക്കും. എന്നാൽ ഇങ്ങനെ ചെയ്യുന്നതുകൊണ്ട് പ്രതീക്ഷിക്കുന്ന ഒരു പ്രയോജനവും ലഭിക്കുന്നില്ല അതുമാത്രമല്ല അണുബാധ ഉൾപ്പടെയുള്ള പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.
ഭൂരിഭാഗം ആളുകളും ഷേവിംഗ് ആണ് ഗുഹ്യഭാഗത്തെ രോമം നീക്കം ചെയ്യാൻ ഉപയോഗിക്കുന്നത്. ഇത് താരതമ്യേന ചെലവുകുറഞ്ഞതാണ്, അതുപോലെതന്നെ നിങ്ങൾക്കത് സ്വയം ചെയ്യാനും കഴിയും.
ഷേവിങ്ങിൽ ചില ദോഷങ്ങളും വ്യക്തമായ അപകടസാധ്യതകളുണ്ട്. മൂർച്ചയുള്ള റേസർ ഉപയോഗിക്കുന്നത് മുറിയാണ് സാധ്യത ഏറെയാണ്.. പിന്നീട് വീണ്ടും വളരുന്ന ഘട്ടമുണ്ട്: ഷേവ് ചെയ്ത മുടി കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും വളരുന്നു, അങ്ങനെ ചെയ്യുമ്പോൾ അത് ചൊറിച്ചിലും അസ്വസ്ഥതയുണ്ടാക്കും.
വളരാൻ ശ്രമിക്കുന്ന മുടി ചർമ്മത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നു. ഇത് ആ ഭാഗത്ത് ചുവപ്പ്, വേദന, ചെറിയ മുഴകൾ എന്നിവയ്ക്ക് കാരണമാകും. ചിലപ്പോൾ ഷേവിംഗിൽ നിന്ന് ചർമ്മത്തിൽ അണുബാധ ഉണ്ടാകാം. ഇക്കാരണങ്ങളാൽ, ചില കൗമാരക്കാർ പ്യൂബിക് രോമത്തിൽ വാക്‌സ് ചെയ്യാനോ ഡിപിലേറ്ററികൾ (മുടി ദുർബലമാക്കുന്ന ക്രീമുകളോ ലോഷനുകളോ) ഉപയോഗിക്കാനോ തിരഞ്ഞെടുക്കുന്നു.
മനുഷ്യശരീരത്തിൽ അനാവശ്യമായ ഒന്നും ഇല്ല. ഓരോന്നിനും അതിന്റേതായ ദൗത്യവുമുണ്ട്. ഗുഹ്യഭാഗത്തെ രോമങ്ങൾക്കും അത്തരത്തിൽ ചില ദൗത്യങ്ങളുണ്ട്. എന്നാൽ ഭൂരിപക്ഷവും ഇതൊന്നും മനസിലാക്കുന്നില്ലെന്ന് മാത്രം.
വളരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ ഗുഹ്യഭാഗത്ത് രോമങ്ങൾ ഉണ്ടായിരിക്കും. എന്നാലിത് വളരെ നേർത്തതും ഇടതൂർന്ന് വളരാത്തതും കറുപ്പ് നിറമില്ലാത്തതും ആയിരിക്കും. ജനനേന്ദ്രിയ ഭാഗത്ത് ആവശ്യമായ ചൂട് നിലനിറുത്തുകയാണ് ഇതിന്റെ ദൗത്യം. പ്രായപൂർത്തിയാകുന്നതോടെ രോമങ്ങളുടെ രൂപവും നിറവും മാറും.
ഷേവുചെയ്തുകഴിഞ്ഞശേഷം വളർന്നുവരുന്ന മുടിക്ക് കട്ടികൂടുതലായിരിക്കും. എന്നാൽ ഇത് ഗുഹ്യഭാഗത്തെയും കക്ഷത്തെയും രോമങ്ങൾക്ക് ബാധകമല്ല.ഷേവിംഗിന് ശേഷം വരുന്ന രോമങ്ങൾ നേരത്തേപ്പോലെയായിരിക്കും. പലപ്പോഴും കുറ്റിരാേമങ്ങളുടെ ആകൃതികണ്ട് കട്ടികൂടിയതായി പലരും തെറ്റിദ്ദരിക്കാറുണ്ടെന്ന് മാത്രം. പ്രതിദിനം ശരാശരി .5 മില്ലിമീറ്റർ എന്ന സ്ഥിരമായ വേഗതയിലാണ് ഇത് വളരുന്നത്. എന്നാൽ നാലിഞ്ചിൽ കൂടുതൽ ഇവ നീളംവയ്ക്കാറില്ലത്രേ.
ആർത്തവവിരാമം പോലുള്ള ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുമ്പോൾ രോമങ്ങൾ നേർത്തതായി തുടങ്ങും,ഇതിനൊപ്പം ചില മരുന്നുകളുടെ ഉപയോഗവും രോമങ്ങളുടെ വളർച്ചയുടെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടാക്കും.തലയിലും മറ്റ് ശരീര ഭാഗങ്ങളിലും ഉള്ള രോമത്തിന്റെ അതേനിറമായിരിക്കും പൊതുവെ ഗുഹ്യഭാഗത്തെ രോമങ്ങൾക്കും. എന്നാൽ മുടിക്ക് നിറം നൽകുന്ന മെലാനിന്റെ അളവിൽ വ്യത്യാസങ്ങൾ ഉണ്ടാവുകയാണെങ്കിൽ ആ ഭാഗത്തെ രോമങ്ങൾക്ക് നിറവ്യത്യാസം ഉണ്ടാവാം.
വളർന്നുനിൽക്കുന്ന രോമങ്ങൾ ആർത്തവ സമയത്ത് അപൂർവമായി ചിലരിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അങ്ങനെയുള്ളവർ രോമങ്ങൾ നീക്കംചെയ്യണം. എന്നാൽ ഇതിനായി ഷേവിംഗ്, വാക്സിംഗ് എന്നിവ ഒരുകാരണവശാലും ഉപയോഗിക്കരുത്. പകരം കത്രിക ഉപയോഗിച്ച് വെട്ടിനിറുത്തുകയാണ് വേണ്ടത്. അങ്ങനെ ചെയ്യുമ്പോൾ ശരീരഭാഗത്തോട് ചേർത്ത് രോമങ്ങൾ മുറിക്കാതിരിക്കാനും ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha