മാനസികാരോഗ്യത്തിന് പഴങ്ങളും പച്ചക്കറിയും...
![](https://www.malayalivartha.com/assets/coverphotos/w330/26066.jpg)
പഴങ്ങളും പച്ചക്കറിയും പയറുവര്‍ഗങ്ങളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തിയാല്‍ മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ സാധിക്കുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. മാനസികാരോഗ്യത്തെ സ്വാധീനിക്കാന്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കു കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
വെജിറ്റേറിയന്‍, നോണ്‍വെജിറ്റേറിയന്‍, രണ്ടും കഴിക്കുന്നവര്‍ എന്നിങ്ങനെ മൂന്നു വിധത്തിലുള്ള ആഹാരരീതികള്‍ പിന്തുടരുന്നവരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. മാംസാഹാരം കൂടുതല്‍ കഴിക്കുന്നവരുടെ മാനസികാരോഗ്യം കുറയുന്നതായും പഴങ്ങളും പച്ചക്കറികളും പയറുവര്‍ഗങ്ങളും കൂടുതല്‍ കഴിക്കുന്നവരുടെ മാനസികാരോഗ്യം മെച്ചപ്പെട്ടതായും കണ്ടെത്തി. പഴങ്ങളിലും പച്ചക്കറികളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡാണ് മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നത്.
ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല മനസിന്റെ ആരോഗ്യവും നിയന്ത്രിക്കുന്നത് നമ്മള്‍ കഴിക്കുന്ന ഭക്ഷണം തന്നെ. പയറുവര്‍ഗങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന ഒമേഗ 3 യാണ് ഡിപ്രഷനകറ്റാന്‍ സഹായിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha