ജലദോഷം മാത്രമല്ല എയ്ഡ്‌സിനെയും നിയന്ത്രിക്കാന്‍ വാഴപ്പഴം ഫലപ്രദമെന്ന് ഗവേഷകര്‍
സാധാരണയായി ജലദോഷവും എയ്ഡ്‌സും നിയന്ത്രിക്കാന്‍ ഒരുപോലെ ഫലപ്രദമാണ് വാഴപ്പഴമെന്ന് ഗവേഷകര്‍. പഴം നേരിട്ടുകഴിച്ചാല്‍ പ്രയോജനമുണ്ടാകില്ല. അതില്‍നിന്നു വേര്‍തിരിച്ചെടുത്ത പ്രോട്ടീന്‍ ഗുളികരൂപത്തില്‍ കഴിക്കണം. എങ്കില്‍ മാത്രമേ അതിനുളള പ്രയോജനം ലഭിക്കുകയൂള്ളൂ. യുഎസിലെ മിഷിഗന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തലിനു പിന്നില്‍.
വാഴപ്പഴത്തില്‍നിന്നു വേര്‍തിരിച്ചെടുത്ത, \'ബന്‍ലെക്\' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന \'ബനാന ലെക്ടിക്\' പ്രോട്ടീനാണ് എയ്ഡ്‌സ് വൈറസിന്റെ പെരുപ്പം നിയന്ത്രിക്കുന്നത്. സാധാരണ ജലദോഷവും ഫ്‌ലൂവും സുഖപ്പെടുത്താനും ഇതിനാവും.
അഞ്ചുവര്‍ഷം മുമ്പ് കണ്ടുപിടിച്ചതാണ് ഈ പ്രോട്ടീന്‍. എന്നാല്‍, ഇതിനു ചില പാര്‍ശ്വഫലങ്ങളുണ്ടായിരുന്നു. അതുപരിഹരിച്ചാണ് ഇപ്പോള്‍ പരീക്ഷണങ്ങള്‍ നടത്തിയത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ എയ്ഡ്‌സ് വൈറസിനെ നിയന്ത്രിക്കാന്‍ \'ബന്‍ലെക്കി\'നു കഴിയുന്നുണ്ടെന്നു വ്യക്തമായി. എന്നാല്‍, മനുഷ്യരിലിതു പരീക്ഷിക്കാനായിട്ടില്ല. അതിന് ഇനിയും ചില ഗവേഷണങ്ങള്‍കൂടി നടത്തേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha