ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് കാണപ്പെടുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ വൃക്കകൾ തകരാറിലാണ് അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം...
വൃക്കകളുടെ പ്രവര്‍ത്തനം ശരീരത്തിന് ആത്യാവശ്യാമാണെന്ന് നമുക്കെല്ലാം നല്ല പോലെ അറിയാം. അത്രയ്ക്കും അത്ഭുതകരമായ പ്രവര്‍ത്തന ശേഷിയുള്ള ആന്തരികാവയമാണ് വൃക്കകള്‍. നമുക്ക് ഓരോരുത്തര്‍ക്കും രണ്ട് വൃക്കകളാണുള്ളത്. ശരീരത്തിലെ രക്തത്തിൽ നിന്ന് മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യാൻ വൃക്കകൾക്ക് പെട്ടെന്ന് കഴിയാതെ വരുമ്പോഴാണ് താൽക്കാലിക വൃക്ക സ്തംഭനം സംഭവിക്കുന്നത്. നിങ്ങളുടെ കിഡ്‌നിയുടെ ഫിൽട്ടറിംഗ് കഴിവ് നഷ്‌ടപ്പെടുമ്പോൾ, അപകടകരമായ അളവിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുകയും നിങ്ങളുടെ രക്തത്തിന്റെ രാസഘടന സന്തുലിതമാകാതിരിക്കുകയും ചെയ്‌തേക്കാം.
നിശിത വൃക്ക പരാജയം മാരകമായേക്കാം, തീവ്രമായ ചികിത്സ ആവശ്യമാണ്. എന്നിരുന്നാലും, നിശിത വൃക്ക പരാജയം പഴയപടിയാക്കാം. നിങ്ങൾ നല്ല ആരോഗ്യവാനാണെങ്കിൽ, സാധാരണ വൃക്കകളുടെ പ്രവർത്തനം വീണ്ടെടുക്കാം.
നിശിത വൃക്ക തകരാറിന്റെ ലക്ഷണങ്ങൾ ഇവയൊക്കെയാണ്:
അടിക്കടി ക്ഷീണം തോന്നുന്നത് വൃക്കകളുടെ പ്രവര്‍ത്തനം മുടങ്ങി ശരീരത്തില്‍ വിഷാംശങ്ങള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങുമ്പോഴാണ്. വിഷം ഇത്തരത്തില്‍ ശരീരത്തില്‍ അടിഞ്ഞു കൂടുന്നത് മറ്റ് പല ശാരീരിക പ്രശ്നങ്ങള്‍ക്കും പിന്നീട് കാരണമാകാം.
ഉറക്കമില്ലായ്മയ്ക്ക് കാരണങ്ങള്‍ പലതുണ്ടാകാമെങ്കിലും വൃക്കകളുടെ ആരോഗ്യം എന്ന സാധ്യത തള്ളിക്കളയരുത്. ഉറക്കമില്ലായ്മ, ഗുണനിലവാരമില്ലാത്ത ഉറക്കം എന്നിവയെല്ലാം വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണ്.
വൃക്കതകരാര്‍ ശരീരത്തില്‍ വിഷാംശം അടിഞ്ഞു കൂടാന്‍ വഴിയൊരുക്കുന്നതിനൊപ്പം ധാതുക്കളുടെയും പോഷണങ്ങളുടെയും അളവിലും ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കും. ഇത് ചര്‍മത്തിന്‍റെ ആരോഗ്യത്തെ ബാധിച്ച് ചര്‍മം വരണ്ടതും ചൊറിച്ചിലുള്ളതും ചെതുമ്പലുകള്‍ നിറഞ്ഞതുമാക്കും.
വിഷാംശങ്ങളും ദ്രാവകങ്ങളും ശരീരത്തില്‍ കെട്ടിക്കിടക്കുന്നത് കാലുകളിലും ഉപ്പൂറ്റിയിലുമൊക്കെ നീര് വയ്ക്കാന്‍ കാരണമാകാം. കാലിലെ നീര് മറ്റു കാരണങ്ങള്‍ കൊണ്ടും ആകാമെന്നതിനാല്‍ രോഗനിര്‍ണയത്തിന് ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
വൃക്ക തകരാര്‍ കൊണ്ട് മൂത്രത്തിലൂടെ ശരീരത്തിലെ പ്രോട്ടീനെല്ലാം നഷ്ടമാകുന്നത് കണ്ണുകള്‍ക്ക് ചുറ്റും നീരും തടിപ്പും ഉണ്ടാക്കാം.
വൃക്കകള്‍ക്ക് ശരീരത്തിലെ ധാതുക്കളെ ശരിയായി സംസ്കരിക്കാന്‍ സാധിക്കാതെ വരുമ്പോൾ പേശികളില്‍ സഹിക്കാനാവാത്ത വേദന ഉണ്ടാകും. ഈ വേദനയെയും നിസ്സാരമായി എടുക്കരുത്
വൃക്കതകരാര്‍ എറിത്രോപോയിറ്റിന്‍ എന്ന ഹോര്‍മോണിന്‍റെ അളവിനെയും ബാധിക്കും. ഈ ഹോര്‍മോണുകളാണ് പുതിയ ചുവന്ന രക്ത കോശങ്ങള്‍ ഉണ്ടാക്കാനുള്ള സന്ദേശം കൈമാറുന്നത്. ആവശ്യത്തിന് ചുവന്ന രക്ത കോശങ്ങള്‍ ഉത്പാദിപ്പിക്കപ്പെടാതിരുന്നാല്‍ ഇത് വിളര്‍ച്ചയ്ക്കും ശ്വാസം മുട്ടലിനും കാരണമാകും. വൃക്കതകരാര്‍ കൊണ്ട് ഫ്ളൂയിഡുകള്‍ കെട്ടിക്കിടക്കുന്നതും ശ്വാസംമുട്ടലിലേക്ക് നയിക്കാം.
മൂത്രമൊഴിക്കുന്നതിന്‍റെ ആവൃത്തി കൂടുന്നതും കുറയുന്നതും വൃക്കപ്രശ്നത്തിന്‍റെ സൂചനയകാം. മൂത്രമൊഴിക്കുമ്പോൾ വേദന പോലുള്ള ലക്ഷണങ്ങളും വൃക്ക അപകടത്തിലാണെന്ന മുന്നറിയിപ്പ് നല്‍കുന്നു
ഇവയൊക്കെ കൂടാതെ ഓക്കാനം, ബലഹീനത, ക്രമരഹിതമായ ഹൃദയമിടിപ്പ്, നെഞ്ചുവേദന അല്ലെങ്കിൽ സമ്മർദ്ദം അത്തരം പ്രവണതകളും ചില ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണുക അല്ലെങ്കിൽ അടിയന്തിര പരിചരണം തേടുക.
https://www.facebook.com/Malayalivartha