സംസ്‌കരിച്ചെടുക്കുന്ന മാംസം കഴിക്കുന്നത് അര്‍ബുദത്തിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന
വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കുന്നതിനു സംസ്‌കരിച്ചെടുക്കുന്ന മാംസം കഴിക്കുന്നത് അര്‍ബുദത്തിനു കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഹോട്ട് ഡോഗു പോലുള്ള സംസ്‌കരിച്ചെടുക്കുന്ന മാംസം പുകയില, ആസ്ബറ്റോസ്, ഡീസല്‍ തുടങ്ങിയ അര്‍ബുദസാധ്യത ലിസ്റ്റിലെ ഗ്രൂപ്പ് ഒന്നിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഡബ്ല്യുഎച്ച്ഒയുടെ ഭാഗമായ ഫ്രാന്‍സിലെ ഇന്റര്‍നാഷനല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. സംസ്‌കരിച്ചെടുക്കുന്ന മാംസം കഴിക്കുന്നത് ഒരാളില്‍ ഉദര അര്‍ബുദത്തിന് കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍. ബീഫ്, ലാംപ്, പോര്‍ക്ക് തുടങ്ങിയ റെഡ് മീറ്റ് അര്‍ബുദത്തിന് സാധ്യത കല്‍പിക്കുന്നുണ്ടെങ്കിലും ഇത് പരിമിതമാണ്. എന്നാല്‍ ഇത് അധികമായി കഴിക്കുന്നത് അര്‍ബുദം വിളിച്ചുവരുത്തും.
ഭക്ഷണം കേടുകൂടാതെ വളരെക്കാലം ഇരിക്കുന്നതിനു വേണ്ടി ഉപ്പ് ചേര്‍ക്കുന്നതും പ്രിസര്‍വേറ്റീവ്‌സ് ചേര്‍ക്കുന്നതും അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha