നിങ്ങളുടെ കണ്ണുകൾക്ക് വരൾച്ച, ക്ഷീണം, കാഴ്ച മങ്ങുക എന്നിവ അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക... ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കു ഈ കാര്യങ്ങൾ...
ജോലി ചെയ്യാനും, ദൈനംദിന ജീവിതം നിലനിർത്താനും, ആനന്ദം കണ്ടെത്താനുമൊക്കെ എപ്പോഴും ഡിജിറ്റൽ ഉപകരണങ്ങളെ ആശ്രയിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അതിൽ നിന്നുംനേരിടേണ്ടി വരുന്ന പാർശ്വാഭലങ്ങളെ കുറിച്ചു ആരും മനസിലാക്കുന്നില്ല എന്നതാണ് എടുത്തു പറയേണ്ട ഒരു കാര്യം. പ്രത്യേകിച്ച് ഇത്തരം ഉപകാരങ്ങളുടെ ഉപയോഗം ഏറ്റവും അധികം ബാധിക്കുന്നത് കണ്ണുകളെയാണ്.
കണ്ണുകൾക്ക് വരൾച്ചയും ക്ഷീണവും അനുഭവപ്പെടുക അതോടൊപ്പം ദിവസാവസാനത്തോടെ കാഴ്ച മങ്ങുക, തല, കഴുത്ത്, തോളിൽ വേദന എന്നിവ അനുഭവപ്പെടുക എന്നിവയൊക്കെ നിങ്ങളുടെ ഡിജിറ്റൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ടിരിക്കാം.
കോവിഡ് കാലത്തു ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കൂടിയതോടെ കുട്ടികളിൽ നേത്ര സംബന്ധമായ പ്രശ്നങ്ങളും വർധിച്ചു. ദിവസവും 6–8 മണിക്കൂർ വരെ കംപ്യൂട്ടറുകൾക്കു മുന്നിൽ ചെലവഴിക്കേണ്ടി വരുന്ന ഐടി പ്രഫഷനലുകളും സമാന പ്രശ്നങ്ങൾ നേരിടുന്നു. സ്‌മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ, ടാബ്‌ലെറ്റുകൾ, മറ്റ് സ്‌ക്രീനുകൾ എന്നിവ ഉപയോഗിക്കുന്നരീതിയിൽ മാറ്റമുണ്ടാക്കുകയാണെങ്കിൽ നിങ്ങളുടെ കണ്ണുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഒരു പരിധി വരെ തടയാനാകും.
സാധാരനാമായി മനുഷ്യർ മിനിറ്റിൽ 15-20 തവണ കണ്ണടയ്ക്കാറുണ്ട്. അത് കണ്ണുകൾക്ക് മുകളിൽ കണ്ണുനീർ തുല്യമായി പടരുന്നു, അതുകാരണം വരണ്ടതും പ്രകോപിപ്പിക്കുന്നതും തടയുന്നു. എന്നാൽ സ്‌ക്രീനിൽ വായിക്കുമ്പോഴോ കാണുമ്പോഴോ കളിക്കുമ്പോഴോ ആളുകൾ പകുതിയിൽ താഴെ തവണ കണ്ണിറുക്കുന്നതായി ഗവേഷകർ കണ്ടെത്തി. കൂടാതെ, പശ്ചാത്തലത്തിനെതിരായ ടെക്‌സ്‌റ്റിന്റെ വൈരുദ്ധ്യം, തിളക്കം, ഡിജിറ്റൽ സ്‌ക്രീനുകളിൽ നിന്നുള്ള മിന്നൽ എന്നിവ നിങ്ങളുടെ കണ്ണുകൾക്ക് ബുദ്ധിമുട്ടായിരിക്കും.
കമ്പ്യൂട്ടർ ഉപയോഗിക്കുന്ന സമയത്ത്, മുഖത്ത് നിന്ന് ഏകദേശം 25 ഇഞ്ച് അല്ലെങ്കിൽ ഒരു കൈയുടെ നീളം അകലം ഉള്ളതാണെന്ന് ഉറപ്പാക്കുക. സ്‌ക്രീനിന്റെ മധ്യഭാഗം കണ്ണ് നിരപ്പിൽ നിന്ന് 10-15 ഡിഗ്രി താഴെയായിരിക്കണം.
എല്ലാത്തരം കമ്പ്യൂട്ടറുകൾക്കും ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കുമായി സ്‌ക്രീൻ ഫിൽട്ടർ കണ്ടെത്താനാകും. അത് ക്രമീകരിക്കുന്നതിലൂടെ നിങ്ങളുടെ കണ്ണുകൾക്ക് അൽപ്പം ആശ്വാസം ഉണ്ടാകും.
ഓരോ 20 മിനിറ്റിലും, കുറഞ്ഞത് 20 സെക്കന്റെങ്കിലും കുറഞ്ഞത് 20 അടി അകലെയുള്ള ഒരു വസ്തുവിലേക്ക് നോക്കുക. അതിനെ 20 20 20 നിയമമെന്ന് കണക്കാക്കപ്പെടുന്നു. ഉപകരണങ്ങളിൽ ചെലവഴിക്കുന്ന ഓരോ 2 മണിക്കൂറിനും ശേഷം ഏകദേശം 15 മിനിറ്റ് നീണ്ട ഇടവേള എടുക്കുക.
കണ്ണുകൾ വരണ്ടതായി തോന്നുമ്പോൾ അൽപ്പം വെള്ളം ഉപയോഗിച്ചു കഴുകുക. കമ്പ്യൂട്ടറോ മറ്റ് ഉപകരണമോ ഉപയോഗിക്കുന്ന മുറിയിൽ ഈര്‍പ്പത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കാനുള്ള സംവിധാനം കൂറ്റൻ ശ്രമിക്കുക. മുറിയിലെ ലൈറ്റിംഗ് ആവശ്യത്തിന് തെളിച്ചമുള്ളതാണെന്ന് ഉറപ്പാക്കുക. പതിവായി നേത്രപരിശോധന നടത്തുക. കമ്പ്യൂട്ടർ ഉപയോഗിക്കുന്ന സമയത്ത് കന്നഡ ഉപയോഗിക്കുക.
പ്രമേഹവും രക്തസമ്മർദവും ഉള്ളവർക്ക് അത് കണ്ണിനെയും ബാധിക്കാനുള്ള സാധ്യതയുണ്ട്. ഡയബറ്റിക് റെറ്റിനോപ്പതിയും ഹൈപ്പർ ടെൻഷൻ റെറ്റിനോപ്പതിയും പിടിപെടാം. കണ്ണിലെ ഞരമ്പുകളിൽ നീരും ചോര കെട്ടലും ഉണ്ടാകാം. ഇത്തരമാളുകൾ പതിവായി നേത്ര പരിശോധനയും നടത്താൻ ശ്രദ്ധിക്കണം. 40 വയസ്സു കഴിഞ്ഞാൽ എല്ലാ വർഷവും നേത്ര പരിശോധന ശീലമാക്കണം.
https://www.facebook.com/Malayalivartha