ഇറച്ചി അമിതമായി കഴിച്ചാല്‍ തലച്ചോര്‍ ചുരുങ്ങുമെന്ന് പഠനം
![](https://www.malayalivartha.com/assets/coverphotos/w330/26304.jpg)
അമിതമായ അളവില്‍ ഇറച്ചി അകത്താക്കുന്നവരുടെ തലച്ചോര്‍ ചുരുങ്ങുമെന്ന് ഗവേഷണഫലം. മെഡിറ്ററേനിയന്‍ ഭക്ഷണക്രമം പിന്തുടരുന്നവരുടെ തലച്ചോര്‍ പ്രായമായാലും വലിയ കുഴപ്പം കൂടാതെ പ്രവര്‍ത്തിക്കുമെന്നും കണ്ടെത്തി. മീന്‍, പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, ഒലിവെണ്ണ തുടങ്ങിയവയ്ക്കു പ്രാധാന്യം നല്‍കുന്ന മെഡിറ്ററേനിയന്‍ ഭക്ഷണരീതി അനുവര്‍ത്തിക്കുന്ന 65വയസിനുമേല്‍ പ്രായമുള്ളവരുടെ തലച്ചോറിന്റെ വ്യാപ്തം കാര്യമായി ചുരുങ്ങിയില്ലെന്ന് ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ സൈക്കോളജി പ്രഫസര്‍ യിയാന്‍ ഗു ചൂണ്ടിക്കാട്ടി.
മെഡിറ്ററേനിയന്‍ ഭക്ഷണക്രമം അനുവര്‍ത്തിക്കുന്നവരും അല്ലാത്തവരുമായി 674 പേരെ പഠനവിധേയമാക്കിയെന്ന് ഗു പറഞ്ഞു. ഇവരുടെ ശരാശരി വയസ് 80 ആയിരുന്നു. എംആര്‍ ഐ സ്‌കാനിംഗ് നടത്തി തലച്ചോറിന്റെ വ്യാപ്തവും കനവും തിട്ടപ്പെടുത്തിയാണു പഠനം നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha