കൂടുതല്‍ സമയം ടി.വി. കണ്ടാല്‍ ജീവിതദൈര്‍ഘ്യം കുറയുമെന്ന് പഠനം
ടെലിവിഷന്‍ കൂടുതല്‍ സമയം കാണുന്നവര്‍ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്. ടി.വി. അധികനേരമിരുന്ന് കണ്ടാല്‍ ജീവിതദൈര്‍ഘ്യം കുറയുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ടെലിവിഷനുമുന്നില്‍ ദീര്‍ഘനേരം ഇരിക്കുന്നവര്‍ക്ക് വലിയ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് അമേരിക്കയിലെ മരിലാന്‍ഡ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അര്‍ബുദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ അമിതമായി ടെലിവിഷനോട് പ്രേമം കാണിക്കുന്നവരെ കീഴ്‌പ്പെടുത്തുമെന്ന് പഠനം പറയുന്നു. ടി.വി.ക്കുമുന്നില്‍ മൂന്നും നാലും മണിക്കൂര്‍ ചെലവിടുന്നവരുടെ ശാരീരികാധ്വാനം മറ്റുള്ളവരെ അപേക്ഷിച്ച് കുറയുന്നതാണ് ഇവരെ പ്രതികൂലമായി ബാധിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സാറ കേഡ്ല്‍ പറഞ്ഞു.
50നും 71നും ഇടയില്‍ പ്രായമുള്ള 2,21,000 പേരെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തിലാണ് ഈ കാര്യങ്ങള്‍ വെളിപ്പെട്ടത്. പാര്‍ക്കിന്‍സണ്‍, കരള്‍ രോഗങ്ങളും ടെലിവിഷന്‍ ഏറെനേരം കാണുന്നവരെ പിടികൂടുമെന്ന് പഠനം കണ്ടെത്തി. ഏഴും എട്ടും മണിക്കൂര്‍ ടി.വി.ക്കുമുന്നില്‍ സമയം ചെലവഴിച്ച 47 ശതമാനം പേരെ മരണം പെട്ടെന്ന് കീഴടക്കിയതായും പഠനം പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha