നായ കടിച്ചാൽ ചെയ്യേണ്ടതെന്ത്? അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ
തെരുവ് നായയുടെ കടിയും അവയുടെ ശല്യവുമാണ് ഇപ്പോൾ കേരളത്തിലെ പ്രധാന ചർച്ച. ഏതു നിമിഷവും നായയുടെ കടി ഉണ്ടാവാം എന്നതാണ് പ്രധാന വിഷയം.വീടിന്റെ മുറ്റത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ.കടയിൽപോയവർ എന്തിന് സ്വന്തം കിടപ്പുമുറിയിൽ കിടന്ന യുവതി കഴിഞ്ഞ ദിവസം പട്ടിയുടെ കടിയേറ്റത്. ഈ സാഹചര്യത്തിൽ വീട്ടിനുപുറത്തിറങ്ങുന്നവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ.. എങ്ങനെ നായയുടെ കടിയിൽ നിന്ന് രക്ഷപ്പെടാം
നായ അറ്റാക്ക് ചെയ്യാൻ വരുന്നു എന്ന് തോന്നുകയാണ്ണെങ്കിൽ ഭയപ്പെട്ട് ഓടാതിരിക്കുക.
നായയുടെ ശ്രദ്ധ തിരിക്കാൻ പറ്റുന്ന വസ്തുക്കൾ കയ്യിൽ ഉണ്ടെങ്കിൽ നായയുടെ നേർക്ക് അത് ഏറിഞ്ഞു കൊടുത്ത ശേഷം രക്ഷപ്പെടാൻ ശ്രമിക്കുക. ഉദാഹരണത്തിനു കുട, ബാഗ്, ഷാൾ എന്നിവ നായയുടെ മുന്നിലേക്ക് ഇട്ടു കൊടുത്ത് ശ്രദ്ധ തിരിച്ച ശേഷം ഓടി രക്ഷപ്പെടുക.
ശ്രദ്ധ തിരിക്കുവാൻ തക്ക സാധനങ്ങൾ കയ്യിൽ ഇല്ല എന്ന സാഹചര്യത്തിൽ ചെരിപ്പ് ഇട്ട് കൊടുത്ത് ശ്രദ്ധ തിരിച്ച ശേഷം ഓടി രക്ഷപ്പെടുക
നായയുടെ കടിയേറ്റാൽ
നായ കടിച്ചാൽ ഭയപ്പെടാതിരിക്കുകയാണ് ആദ്യം വേണ്ടത്
- പ്രഥമ ശുശ്രൂഷ എന്നാ നിലയിൽ സോപ്പും ധാരധാരയായി ഒഴുകുന്ന വെള്ളം ഉപയോഗിച്ച് 15 മിനുറ്റോളം മുറിവ് നല്ലതുപോലെ കഴുകുക ; കാരണം കടിച്ച നായയുടെ ഉമിനീരിൽ വൈറസ് ഉണ്ടായിരുന്നെങ്കിൽ 80% വൈറസ് സോപ്പും വെള്ളവും ഉപയോഗിച്ച കഴുകുന്നതിലൂടെ അവയെ നശിപ്പിച് കള്ളയുവാൻ പറ്റും.
- മുറിവ് കഴുകി കഴിഞ്ഞാൽ അയഡിൻ സൊല്യൂഷനോ ആൽക്കഹോൾ സൊല്യൂഷനോ ഉപയോഗിച്ച ശുദ്ധമായി ക്ലീൻ ചെയ്യുക.
- തുടർന്ന് വാക്‌സിനേഷൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം എത്രയും പെട്ടന്ന് എടുക്കണം.
- മുറിവ് കെട്ടേണ്ട ആവശ്യമില്ല.
പേപ്പട്ടി കടിച്ച മുറിവുകള്‍ തുന്നുകൾ ഇടാറില്ല. മുറിവ് വളരെ വലുതാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം നിശ്ചിതകാലാവധി കഴിഞ്ഞ ശേഷം സെക്കന്ററി സുചറിങ് ആണ് ചെയ്യേണ്ടത്.
https://www.facebook.com/Malayalivartha