കാഴ്ചയില്‍ കുഞ്ഞാണെങ്കിലും പിസ്ത ചില്ലറക്കാരനല്ല... പ്രോട്ടീന്റെ കലവറയാണ് പിസ്ത
പിസ്ത നഡ്‌സ് ഐറ്റംസില്‍ വരുന്നതാണെങ്കിലും മറ്റുള്ളവയെ അപേക്ഷിച്ച് പിസ്തയ്ക്ക് വില കൂടുതലാണ്. എന്നാല്‍ വില കൂടുതലാണെങ്കിലും പിസ്തയ്ക്ക് ഗുണങ്ങളും ഏറെയാണ്. ഏറെ ആരോഗ്യ ഗുണങ്ങളുള്ള പിസ്തയില്‍ കാത്സ്യം, അയണ്‍, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയ പിസ്ത അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. ദഹനത്തിനു സഹായിക്കുന്ന പിസ്ത വിശപ്പിനെയും ശമിപ്പിക്കും.
കൂടാതെ വിറ്റാമിന്‍ എ, ബി 6, കെ, സി, ഇ എന്നിവയും ഫോസ്ഫറസ്, പ്രോട്ടീന്‍ തുടങ്ങിയവയും പിസ്തയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
അതുപോലെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പിസ്ത സഹായിക്കുമെന്നാണ് ഇപ്പോള്‍ പല പഠനങ്ങളിലും തെളിഞ്ഞിരിക്കുകയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പിസ്ത നല്ലതാണ്. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് പിസ്ത ഡയറ്റില്‍ ഉള്‍പ്പെടുത്താം.
കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താനും തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമാണ് പിസ്ത. പിസ്തയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കും.
പ്രോട്ടീന്റെ കലവറയാണ് പിസ്ത. 100 ഗ്രാം പിസ്തയില്‍ ഏകദേശം 20 ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ശരീത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കും. ഗര്‍ഭിണികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഇവ. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പിസ്ത സഹായിക്കും. യുവത്വം നിലനിര്‍ത്താനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും പിസ്തയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ സഹായിക്കും.
https://www.facebook.com/Malayalivartha