പാചക എണ്ണകൾ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ആ ശീലം ഉറപ്പായും ഉപേക്ഷിക്കൂ...നിരവധി പാർശ്വഫലങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്...ഇത് ആരും അറിയാതെ പോകരുത്...
ഇന്ത്യൻ പാചകരീതിയുടെ ഒരു പ്രധാന ഭാഗമാണ് എണ്ണ, മിക്ക വീടുകളും അവരുടെ ഭക്ഷണത്തിൽ എണ്ണ ഉപയോഗിക്കുന്നു. എണ്ണയുടെ പ്രയോഗത്തെ ചുറ്റിപറ്റി ഒരുപാട് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. പാചക എണ്ണ വീണ്ടും ചൂടാക്കുമ്പോൾ വളരെയധികം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്, മിക്ക പഠനങ്ങളും പറയുന്നത് എണ്ണ വീണ്ടും ചൂടാക്കാൻ പാടില്ല എന്നതാണ്.
ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുമ്പോൾ അതിൽ ക്ലോസ്ട്രീഡിയം ബോട്ടുലിനം വളരുകയും അത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുകയും ചെയ്യും. പാചക എണ്ണകൾ പതിവായി വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നിരവധി രോഗങ്ങൾക്ക് കാരണമാകും.
സൂര്യകാന്തി അല്ലെങ്കിൽ കോൺ ഓയിൽ പോലുള്ള ചില സസ്യ എണ്ണകൾ വീണ്ടും ചൂടാക്കുന്നത് ആൽഡിഹൈഡുകളുടെ ഉയർന്ന സാന്ദ്രത, കാൻസർ, ഹൃദ്രോഗം, അൽഷിമേഴ്‌സ്, ഡിമെൻഷ്യ, പാർക്കിൻസൺസ് തുടങ്ങിയ പല അവസ്ഥകളുമായി ബന്ധപ്പെട്ട വിഷ രാസവസ്തുക്കളും പുറത്തുവിടുന്നതായി കാണിക്കുന്നു. ഡിഎൻഎ, ആർഎൻഎ, പ്രോട്ടീനുകൾ എന്നിവയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന സസ്യ എണ്ണ വീണ്ടും ചൂടാക്കുമ്പോൾ 4-ഹൈഡ്രോക്സി-ട്രാൻസ്-2-നോമിനൽ (എച്ച്എൻഇ) എന്ന മറ്റൊരു വിഷവസ്തു പുറത്തുവരുന്നു.
ശരീരത്തിൽ ഫ്രീറാഡിക്കലുകളുടെ എണ്ണം കൂടുകയും ഇൻഫ്ലമേഷനു കാരണമാകുകയും ചെയ്യും. ഇത് ഹൃദ്രോഗം, പ്രമേഹം ഉൾപ്പെടെ നിരവധി രോഗങ്ങൾക്ക് കാരണമാകും. രോഗപ്രതിരോധശക്തി കുറയ്ക്കാനും അണുബാധകൾ ഉണ്ടാകാനും ഇൻഫ്ലമേഷൻ കാരണമാകും. അതേപോലെ അഡ്‌ലി ഹൈഡ്സ് എന്ന വിഷവസ്തു രൂപപ്പെടുകയും ഇത് ശരീരത്തിലെ കോശങ്ങളെ അർബുദകോശങ്ങൾ ആക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.
അസിഡിറ്റി, നെഞ്ചെരിച്ചിൽ, ദഹനപ്രശ്നങ്ങൾ ഇവയ്ക്ക് കാരണമാകും. ഉയർന്ന ചൂടിൽ ട്രാൻസ് ഫാറ്റി ആസിഡുകൾ ട്രാൻസ്ഫാറ്റുകൾ ആയി മാറുന്നു. ട്രാൻസ്ഫാറ്റുകൾ അനാരോഗ്യകരമാണ്. ഇവ ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു.
വറുക്കുന്നതിന് മുമ്പ് ഭക്ഷണത്തിൽ ഉപ്പ് ചേർക്കുന്നത് ഒഴിവാക്കുക, ഉപ്പ് എണ്ണയുടെ സ്മോക്ക് പോയിന്റ് കുറയ്ക്കും, എണ്ണ പുകയുമ്പോൾ, അത് ഉപഭോഗത്തിന് സുരക്ഷിതമല്ലെന്ന് കണക്കാക്കപ്പെടുന്നു.
https://www.facebook.com/Malayalivartha